Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓ ഐ സി സി റിയാദ്- വണ്ടൂർ നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക സംഗമം


റിയാദ് : ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജക മണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒ ഐ സി സി റിയാദ് വണ്ടൂർ നിയോജകമണ്ഡലം കോൺഗ്രസ്സ് പ്രവർത്തക സംഗമവും പുതിയ കമ്മിറ്റി രൂപീകരണവും നടത്തി.

റിയാദിലെ പാർട്ടി ആസ്ഥാനമായ സബർമതി ഓഫീസിൽ വെച്ച് നടന്ന യോഗം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ ഉൽഘടനം ചെയ്തു. റിയാദ് -വണ്ടൂർ മണ്ഡല ത്തിലെ പ്രവർത്തകരുടെ ഐക്യവും , പാർട്ടിയോടുള്ള കൂറും ഏറെ മാതൃകാപര മാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ അഭിപ്രായപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ അധ്യക്ഷൻ വഹിച്ച പ്രോഗ്രാമിൽ തിരഞ്ഞെ ടുക്കപ്പെട്ട പുതിയ മണ്ഡലം ഭാരവാഹികളെ ജില്ലാ മീഡിയ കൺവീനർ റിയാസ് വണ്ടൂർ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡണ്ടായി ഇ. പി സഗീർ അലിയെയും വൈസ് പ്രസിഡന്റു മാരായി നസീർ വണ്ടൂർ, തൻസീം കാളികാവ് എന്നിവരും ജനറൽ സെക്രട്ടറിയായി അഡ്വ: തയ്യിബ് പുളിക്കലിനെയും , ഫായിസ് ചെറുകോട്നേയും സെക്രട്ടറിമാരായി ആയി അഷറഫ് ശാന്തിനഗർ, ജംഷീർ പുളമണ്ണ, സലാഹുദ്ദീൻ തിരുവാലി, സാദിഖ് വെള്ളപ്പൊയിൽ എന്നിവരും ട്രഷറർ ആയി മഹമൂദ് കരുവാരകുണ്ട്നേയും തിരഞ്ഞെടുത്തു. വണ്ടൂർ എം എൽ എ ശ്രീ. എ പി അനിൽകുമാറിന്റെ പ്രത്യേക താല്പര്യത്തോടെ രൂപീകരിച്ച കമ്മിറ്റിക്കുള്ള നിർദ്ദേശങ്ങളും നയ പ്രഖ്യാപനവും നിയുക്ത പ്രസിഡണ്ട് ശ്രീ. ഇ പി സഗീർ അവതരിപ്പിച്ചു.

ജില്ലാ ഭാരവാഹികളായ റഫീക്ക് മമ്പാട്, ബഷീർ വാണിയമ്പലം എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സമീർ മാളിയേക്കൽ സ്വാഗതവും സാലിഫ് സാലിഹ് നന്ദിയും പറഞ്ഞു .


Read Previous

ഇടതുപക്ഷം എന്നും ഹൃദയപക്ഷം; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യമാക്കുന്നില്ല; പറഞ്ഞത് അവിടെ തന്നെയുണ്ട്’

Read Next

തൃശൂരിലെ സംഘർഷം കോൺഗ്രസിന്റെ മുഖം വികൃതമാക്കും: തമ്മിലടി ഒഴിവാക്കണം, 20ൽ 18 സീറ്റ് ലഭിക്കുകയും 110ഓളം സീറ്റുകളിൽ യുഡിഎഫ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്ത സാഹചര്യത്തിൽ കെ സുധാകരനെ മാറ്റാൻ പാടില്ല, അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തന്നെ അദ്ധ്യക്ഷനായി തുടരണം: കെ മുരളീധരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »