
‘റിയാദ്: കൗമാരങ്ങളിൽ വർദ്ധിച്ച് വരുന്ന ലഹരിയെന്ന മഹാ വിപത്ത് നമ്മുടെ ഇടയിൽ ഒരു ദുരന്തമായി മാറിയിരിക്കുന്നു. കുട്ടികൾ അരുതാത്ത വഴികളിലേക്കു നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ കുടുംബങ്ങ ൾക്കും പൊലീസിനും മാത്രമല്ല സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് ഒ.ഐ.സി.സി റിയാദ് പ്രസി ഡന്റ് സലീം കളക്കര.
ലഹരിക്കെതിരെ ഒഐസിസി റിയാദ് വനിതാവേദി മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘എ വേക്ക് അപ്പ് കോൾ ഫോർ ടീൻസ് & പാരന്റ്സ്’ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. ഒ.ഐ.സി.സി റിയാദ് വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. വനിതാവേദി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജാൻസി പ്രഡിൻ ആമുഖ പ്രസംഗം നടത്തി. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സുരേഷ് ശങ്കർ തുടങ്ങിയവർ ആശംസകൾ നേർന്നു. വനിതാവേദി വൈസ് പ്രസിഡന്റ് സ്മിത മുഹിയിദ്ദീൻ സ്വാഗതവും, ട്രഷറർ സൈഫുന്നീസ സിദ്ദീഖ് നന്ദിയും പറഞ്ഞു.
തുടർന്ന് ലഹരിവസ്തുക്കളുടെ ദുരുപയോഗം, സൈബർ ഭീഷണികൾ, സോഷ്യൽ മീഡിയയുടെ ഉത്തര വാദിത്തപരമായ ഉപയോഗം എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയ വിത്യസ്ഥ വിഷയങ്ങൾ ആസ്പദമാക്കി ലൈഫ് കോച്ചും തെറാപ്പിസ്റ്റും പരിശീലകയുമായ സുഷമ ഷാൻ വിവിധ സെഷനുകളായി ക്ലാസുകൾ നടത്തി. തുടർന്ന് ശ്രോതാക്കളുടെ നിരവധി ചോദ്യങ്ങൾക്കുള്ള മറുപടികളും അവർ നൽകുകയുണ്ടായി. പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവിനാലും ഏറെ ശ്രദ്ദേയമായി
പരിപാടിയുടെ ഭാഗമായി റിയാദ് കലാഭവൻ ഒരുക്കിയ ‘ ഇരകൾ ‘എന്ന ലഘുനാടകം അവതരണ മികവ് കൊണ്ട് സദസ്സിനെ ചിന്തിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമായ ഒട്ടനവധി മുഹുർത്തങ്ങൾക്ക് സാക്ഷ്യമായി. ലഹരി തകര്‍ക്കുന്ന ജീവിതവും, നവമാധ്യമങ്ങളുടെ കടന്നുകയറ്റവും അനാവരണം ചെയ്ത്, അമ്മയുടെ രോദനവും മകളുടെ ശാഠ്യവും ഒടുവില്‍ ഒരു കയറിൽ അവസാനിപ്പിക്കാൻ വിധിക്കപ്പെട്ടെ കൗമാര വരെ രംഗത്ത് തകർത്താടി. “കാലനും കള്ളനാ ….കാലനും കള്ളപ്പണി ചെയ്യുവാ,എന്തിന്റെ പേരിലാണെങ്കിലും കാലാ എടോ കാലാ…എം ഡി എം എ യോ ഖഞ്ചാവോ ബ്രൗൺ ഷുഗറോ എന്തു മാവട്ടെ, ജന്മം നൽകിയ മാതാപിതാക്കളെ കൊല്ലാനുള്ള ജോലി എന്തിനാടാ ഈ യുവത്വത്തെ ഏൽപ്പിച്ചത് ” എന്ന ചോദ്യത്തോടെയാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ‘ഇരകള്‍’ അവസാനിക്കുന്നത്.
നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് ഷാരോണ്‍ ഷരീഫാണ്. ഭാവാഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിലേയ്ക്കു കാണികളെ കൊണ്ടുപോയ കേന്ദ്ര കഥാ പാത്രമായി അഭിനയിച്ചത് ദീക്ഷ വിനീഷ് ആണ്. മുഹമ്മദ് ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്, റംഷി മുത്തലിബ്, അനിത്, അരുണ്‍ കൃഷ്ണ, സിന്‍ഹ ഫസിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്.
റിയാദ് കലാഭവന്‍ പ്രവര്‍ത്തകരായ അലക്‌സ് കൊട്ടാരക്കര (പശ്ചാത്തല നിയന്ത്രണം), സിജോ ചാക്കോ (കോര്‍ഡിനേറ്റര്‍), വിജയന്‍ നെയ്യാറ്റിന്‍കര (ക്യാമ്പ് നിയന്ത്രണം), ഷാജഹാന്‍ കല്ലമ്പലം (കണ്‍ട്രോളര്‍), കൃഷ്ണകുമാര്‍ (മ്യൂസിക് റക്കോര്‍ഡിംഗ്), നിസാം പൂളക്കല്‍ (സാങ്കേതിക സഹായം), അസീസ് ആലപ്പി (ഓഫീസ് നിര്‍വ്വഹണം), ഷിബു ചെങ്ങന്നൂര്‍ (സാരഥി) എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
ചടങ്ങിൽ പരിപാടിയുടെ മുഖ്യ പ്രായോജകരായ റോയൽ ഫ്യൂച്ചർ പ്രതിനിധി ജംഷീദ്, പ്രമുഖ മോട്ടി വേറ്റർ സ്പീക്കർ സുഷമ ഷാൻ, റിയാദ് കലാഭവൻ നാടക പ്രവർത്തകർ തുടങ്ങിയവർക്കുള്ള ഫലകവും സമ്മാനങ്ങളും റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ പുഷ്പരാജ്, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, മൃദുല വിനീഷ്,ബി.എൻ.ബി പ്രതിനിധി ഫൈസൽ തമ്പോല ക്കാടൻ തുടങ്ങിയവർ സമ്മാനിച്ചു.
ചടങ്ങിൽ ലഹരിക്കെതിരെ അൻസാർ അബ്ദുൽ സലാം ആലപിച്ച കവിതയും ഏറെ ശ്രദ്ദേയമായി.
സിംന നൗഷാദ്, മോളിഷ സജേ, ദയ ആൻ പ്രഡിൻ, സൈന നാസർ, സാലിഹ് മുഹിയിദ്ദീൻ, ഷിബിൽ സിദ്ദീഖ് തുടങ്ങിയവർ റജിഷ്ട്രേഷന് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ജാൻസി പ്രഡിൻ പരിപാടിയുടെ അവതാരികയായി.