ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ് : ഒഐസിസിയെ വളർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും റിയാദിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സത്താർ കായംകുളത്തിന്റെ ഒന്നാം ചരമവാർഷിക ദിനവും ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫണ്ട് വിതരണവും ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാസില്‍ സംഘടിപ്പിച്ചു.
വർക്കിംഗ് പ്രസിഡണ്ട് കമറുദ്ദീൻ താമരക്കുളം അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലഞ്ചിറ ഉദ്ഘാടനം നിർവഹിച്ചു. ഒ ഐസിസി നാഷണൽ കമ്മിറ്റി മെമ്പർ എല്‍ കെ .അജിത് മുഖ്യ പ്രഭാഷണം നടത്തി. സത്താര്‍ കായംകുള ത്തിന്റെ പേരില്‍ ഏർപ്പെടുത്തിയ ജീവകാരുണ്യ ഫണ്ട് നിഖില സമീർ മുജീബ് ജനതയ്ക്ക് കൈമാറി.
റിയാദിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ സഹപ്രവർത്തകനാ യിരുന്ന സത്താർ കായംകുളത്തെ അനുസ്മരിച്ച് സംസാരിച്ചു. കുഞ്ഞി കുമ്പ്ല,ഫൈസൽ ബഹൻ, മജീദ് ചിങ്ങോലി.സുഗതൻ നൂറനാട്.നൗഷാദ് കറ്റാനം, ശരത് സ്വാമിനാധൻ, മൃദുല വിനീഷ്, സൈഫ് കായംകുളം ജോമോൻ ഓണംപ്പള്ളിൽ സന്തോഷ് വിളയിൽ. സനൂപ് പയ്യന്നൂർ.റാഫി കൊയിലാണ്ടി.അമീർ പട്ടണത്തിൽ. റെഷീദ് ഷാജി മഠത്തിൽ, സജീവ് വള്ളികുന്നം,റഫീഖ് വെട്ടിയർ. ജലീൽ ആലപ്പുഴ. നാസർ ലെയ്സ്,ഷാജി മഠത്തിൽ, വാഹിദ് കായംകുളം നിഷാദ് അലംകോട്, ഷംനാദ് കരുനാഗപ്പള്ളി,സജീർ പൂന്തുറ, രഘുനാഥ് പർശിനികടവ്, അനീഷ് ഖാൻ, അനീസ് അമ്പലവേഴിൽ, ആഘോഷ്, അഷ്‌റഫ് കായംകുളം,സൈഫ് കൂട്ടുങ്കൾ, വി ജെ നാസറുദ്ധീൻ. ഷിബു ഉസ്മാൻ. ഹാഷിം ചിയംവെളി. സുധീർ കുമ്പിൽ,:നാസർ വലപ്പാട്. ഷെഫീഖ് പുരകുന്നില്‍, കെ കെ തോമസ്. ജോൺ സൺ മാർക്കോസ്. അലക്സ് കൊട്ടാരക്കര. അജേഷ്,വിൻസന്റ്.സിസിജു പീറ്റർ.സാലിം. കൊച്ചുണ്ണി. വർഗീസ് ബേബി. കാഷിഫുദ്ധീൻ , ദാസ് യോഹന്നാൻ. ഷൈജു നമ്പലശേരിൽ. ജയമോൻ. തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ മുജീബ് ജനത ആമുഖവും, ജനറൽ സെക്രട്ടറി ഷബീർ വരിക്കപള്ളി സ്വാഗതവും ട്രഷറർ ബിജു വെണ്മണി നന്ദിയും പറഞ്ഞു.