ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഒ ഐ സി സി) റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ട ജില്ലാതല അംഗത്വ ക്യാമ്പയിൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു ആദ്യ ഫോം ശ്രീ നജാഫ് തീകുക്കിലിന് നൽകി ക്യാമ്പയിന് തുടക്കം കുറിച്ചു .

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ഗ്ലോബൽ മെമ്പർ അഷ്കർ കണ്ണൂർ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആയ ഹരീന്ദ്രൻ കയറ്റുവള്ളി (ജനറൽ സെക്രട്ടറി), ഹാഷിം പാപ്പിനിശ്ശേരി (മുൻ പ്രസിഡന്റ് ), ഹാഷിം കണ്ണാടിപ്പറമ്പ് (സുരക്ഷാ കൺവീനർ), സുജിത് തോട്ടട (ട്രഷറർ), അബ്ദുള്ള കോറളായി (വൈസ് പ്രസിഡന്റ്) ജലീൽ ചെറുപുഴ (മുൻ പ്രസിഡന്റ്), സിന്ധു സന്തോഷ് എന്നിവർ സുരക്ഷാ ക്യാമ്പയിന് നേതൃത്വം നൽകി.
