ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം: സംഗീതനൃത്തസാന്ദ്രമായി ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി ഒരുക്കിയ ” നക്ഷത്രരാവിന്റെ ‘ വേദി കുട്ടിക്കുറുമ്പുകളുടെ മാസ്മരികപ്രകടനത്താൽ കാണിക ളുടെ മനം കവർന്നു. ‘ ലിറ്റിൽ സ്റ്റാർ ഫാഷൻ ഷോ’ എന്ന പേരിൽ ‘നക്ഷത്രരാവിന്റെ ഭാഗമായി രണ്ടു വിഭാഗങ്ങളിലായി നടന്ന ‘ലിറ്റിൽ സ്റ്റാർ കിഡ്‌സ്’ , ലിറ്റിൽ സ്റ്റാർ ജൂനിയർ ‘എന്നീ മത്സരങ്ങളിൽ കിഴക്കൻ പ്രവിശ്യയുടെ പല ഭാഗങ്ങളിൽ നിന്നായി ഒട്ടനവധി കുരുന്നുകൾ പങ്കെടുത്തു.

രണ്ടര വയസുമുതൽ പത്തു വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങൾ പങ്കെടുത്ത മത്സര ത്തിന്റെ ഭാഗമായ കുഞ്ഞുങ്ങളുടെ റാംപ് വാക്കും , കൊഞ്ചലിൽ നിറഞ്ഞ ആമുഖ പ്രസംഗവുമെല്ലാം കാണികൾക്ക് ഹരം പകർന്നു. ലിറ്റിൽ സ്റ്റാർ കിഡ്സ് വിഭാഗത്തിൽ അയ്ഷിൻ ഇർഷാദും ലിറ്റിൽ സ്റ്റാർ ജൂനിയർ വിഭാഗത്തിൽ അയാന ഫാത്തിമയും ടൈറ്റിൽ വിജയികളായി.
ആമിന ഹേസ , ഇസ്‌മി സൽമാൻ എന്നിവർ കിഡ്സ് വിഭാഗത്തിലും നേത്ര ശ്രീ ധനുഷ് , മിഥാ ഫാത്തിമ എന്നിവർ ജൂനിയർ വിഭാഗത്തിലും ഫസ്റ്റ് റണ്ണറപ്പ് , സെക്കന്റ് റണ്ണറപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി. മുഹമ്മദ് ഇഹാൻ കിഡ്സ് വിഭാഗത്തിലും , അലക്‌സാൻട്രാ മാക്സ്മില്യൻ ജൂനിയർ വിഭാഗത്തിലും ബെസ്റ് സ്‌മൈൽ പുരസ്കാരങ്ങൾ നേടി.
ആഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ബിനു പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഒഐസിസി ദമ്മാം റീജിയണൽ പ്രസിഡന്റ് ഇ കെ സലിം ഉദ്ഘാടനം നിർവ്വഹിച്ചയോഗത്തിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തി.
ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, ഒഐസിസി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മാക്സ്മില്യൻ എന്നിവർ സംസാരിച്ചു . കഴിഞ്ഞ ഒൻപതു വർഷക്കാലം കരുത്തുറ്റ നേതൃത്വത്തിലൂടെ ദമ്മാം റീജിയണൽ കമ്മിറ്റിയെ നയിച്ച ,റീജണൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും, ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി പ്രസിഡന്റുമായ ബിജു കല്ലുമല , ദമ്മാം റീജിയണൽ കമ്മിറ്റിയുടെ പ്രസിഡന്റായി സ്ഥാനമേറ്റ, ദമ്മാം ഒഐസിസി യുടെ യുവനേതാവ് ഇ കെ സലിം എന്നിവരെ കോട്ടയം ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് ബിനു പുരുഷോത്തമൻ പൊന്നാടയണിയിച്ച് ആദരിച്ചു.
യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ജോസൻ ജോർജ് സ്വാഗതവും ,ട്രഷറർ ജോയ് തോമസ് നന്ദിയും നിർവ്വഹിച്ചു . നിർവാഹകസമിതി ഭാരവാഹികളായ സോണിയ മാക്സ് മില്യൻ , ആന്റണി , സജി വർഗീസ് , ബിജു മാത്യു, പോൾ വർഗീസ് ഷാനവാസ്, അമൽ , ആൻസി ജോസൻ , ഷെറീന ഷെറീഫ് ഖാൻ , ഷെഹന ഷെറീഫ് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് ലിറ്റിൽ സ്റ്റാർ ഫാഷൻ ഷോ അടക്കമുള്ള പരിപാടികൾ അരങ്ങേറിയത്.
ലിറ്റിൽ സ്റ്റാർ മത്സരത്തിന് ക്വീൻ ഓഫ് അറേബ്യ 2023 വിജയി പൗർണമി , ദമ്മാം ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക ഫരീദ ദാവൂദ് , മിസിസ് കേരള 2024 ഫൈനലിസ്റ് അമിത ഏലിയാസ് എന്നിവർ ലിറ്റിൽ സ്റ്റാർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു. ഒഐസിസിയുടെ സമുന്നത നേതാക്കളായ സിറാജ് പുറക്കാട്, ഹനീഫ റാവുത്തർ, ചന്ദ്രമോഹൻ, ഷിഹാബ് കായംകുളം, , സിനിമാ നിർമ്മാതാവും, വ്യവസായ പ്രമുഖനു മായ ജോളി ലോനപ്പൻ, വിവിധ ജില്ലാ, ഏരിയ ,വനിതാ, യൂത്ത് വിംഗ് കമ്മിറ്റികളുടെ ഭാരവാഹികൾ, ഒഐസിസി പ്രവർത്തകർ എന്നിവരെല്ലാം സന്നിഹിതരായ പരിപാടിയിൽ ഡോക്ടർ സിന്ധു ബിനു അവതാരകയായിരുന്നു.
