ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി മെമ്പർഷിപ് കാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഷെരീഫ് അറക്കലി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജമാൽ വടമക്ക് കാർഡ് നൽകിക്കൊണ്ട് ചേതന സാംസ്കാരിക വേദി പ്രസിഡന്റ് യൂനുസ് കാട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് വടക്കേകാട് സ്വാഗതവും ഷാജു കാച്ചപ്പിള്ളി നന്ദിയും പറഞ്ഞു.

വേണു അന്തിക്കാട്, നാസർ സൈൻ, സിബി പെരിഞ്ഞനം, നസീർ ചമ്മണൂർ, ഷാന്റോ ഇരിങ്ങാലക്കുട, റഫീഖ് വടമ, ടിറ്റോ തൃശൂർ, മജീദ് വള്ളിവട്ടം എന്നിവർ സംസാരിച്ചു.
