ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന “കാളിംഗ് ബൂത്ത്” വോട്ട് ക്യാമ്പയിൻ നാളെ റിയാദ് ബത്ഹയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അതിരാവിലെ റിയാദിലെ കോൺഗ്രസ്സ് ആസ്ഥാനമായ സബർമതിയിൽ ആരംഭിക്കുന്ന കാളിംഗ് ബൂത്ത് ഒ ഐ സി സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഉത്ഘാടനം ചെയ്യും.പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന വോട്ടർമാരുടെ വോട്ട് ഐക്യജനാധിപത്യ മുന്നണിക്ക് ഉറപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ ടി ടി പറഞ്ഞു.
ഇതിനായി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ബൂത്ത് തിരിച്ചു പ്രവർത്തകർക്ക് വിളിക്കാനുള്ള ചുമതല നൽകുകയും ചെയ്തിട്ടുണ്ടെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി റിയാസ് ഖാദർ പറഞ്ഞു.പരിപാടിയിൽ റിയാദിലെ മുതിർന്ന യു ഡി എഫ് നേതാക്കൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
