രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യൂഎസ്എയും


ഡാളസ് : ലോക്‌സഭാ പ്രതിപക്ഷ നേതാവും ഇന്ത്യയുടെ പ്രതീക്ഷയും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്ററും സജീവമായി പ്രവർത്തിക്കുന്നു. സെപ്തംബര് 8 നു ഞായറാഴ്ച ഡാലസിലാണ് സ്വീകരണ പരിപാടി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ യുടെ നേതൃത്വത്തിൽ നടത്തപെടുന്ന സ്വീകരണ സമ്മേളനം കെങ്കേമമാക്കുന്നത്തിന് കെപിസിസി പ്രസിഡണ്ട് കെ.സുധാകര ന്റെ നിർദ്ദേശപ്രകാരം കെപിസിസിയുടെ പോഷക സംഘടനയായ ഒഐസി സിയുഎസ്‌എ പരിപൂർണ പിന്തുണ നൽകി വരുന്നു. ഇവന്റിന്റെ രജിസ്ട്രേഷൻ ലിങ്കിൽ നൂറു കണക്കിന് ആളുകളെ രജിസ്റ്റർ ചെയ്യിപ്പിച്ചു കൊണ്ട് ഡാളസിലെ സാമൂഹ്യ സംസ്കാരിക രംഗത്തെ നിറ സാന്നിധ്യങ്ങളായ ഡാളസ് ചാപ്റ്റർ ഭാരവാഹികൾ പരിപാടിയുടെ വിജയത്തിനായി തിരക്കിട്ട പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

നിരവധി സോഷ്യൽ മീഡിയ ഗ്രൂപുകളിൽ കൂടിയും മറ്റു പ്രചാരണങ്ങളിൽ കൂടിയും ചാപ്റ്റർ ഭാരവാഹികൾ അഹോരാത്രം പ്രവർത്തിച്ചു വരുന്നു. വാഷിംഗ്‌ടൺ ഡിസി സമ്മേളനം വിജയയ്പ്പിക്കുന്നതിനും ഒഐസിസിയൂഎസ്‍എ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, ദേശീയ റീജിയണൽ നേതാക്കളായ ബോബൻ കൊടുവത്ത്, റോയ് കൊടുവത്ത്, പി.പി. ചെറിയാൻ, സജി ജോർജ്,തോമസ് രാജൻ, രാജൻ മാത്യു, ബേബി കൊടുവത്ത് തുടങ്ങിയ നേതാക്കൾ സജീവമായി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ഒഐസിസി യുഎസ്‌ എ നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി, സെക്രട്ടറി ജോജി ജോസഫ്, മറ്റു നേതാക്കളായ പൊന്നു പിള്ള, എബ്രഹാം തോമസ്, ജോയ് തുമ്പമൺ, ഫിന്നി ഹൂസ്റ്റൺ, സ്റ്റീഫൻ മറ്റത്തിൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വ ത്തിൽ ഹൂസ്റ്റൺ, ഓസ്റ്റിൻ , സാൻ അന്റോണിയോ എന്നീ നഗരങ്ങളിൽ നിന്നും നിരവധി വാഹനങ്ങളിലായി കോൺഗ്രസ് പ്രവർത്തകർ ഡാളസ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നത്തിനു ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു.

റിപ്പോര്‍ട്ട് തോമസ്‌ മാത്യു ഡാളസ്


Read Previous

ജമ്മു കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തും; ചൈനയുടെ സഹായവും തേടും’: പ്രഖ്യാപനവുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്റെ നേതാവ്

Read Next

പ്രവാസി സാഹിത്യോത്സവ് 2024 : സൗദി ഈസ്റ്റ് നാഷനൽ സ്വാഗതസംഘം രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »