Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഷ്ട്രിയ ചൂട് പകര്‍ന്ന് ഒ ജെ ജനീഷ്, കൊടും തണുപ്പിന് സംഗീത തീ പകര്‍ന്ന് ജാസിം ജമാല്‍, ജനസാഗരത്തില്‍ ആവേശമായി ഒഐസിസി തൃശൂർ ജില്ലാ വാർഷികാഘോഷം


ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പതിനഞ്ചാം വാര്‍ഷിക ആഘോഷം തൃശ്ശൂര്‍ സമ്മിറ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: പ്രവാസലോകത്തെ തണുപ്പേറിയ കാലാവസ്ഥയിലും ആവേശം വിതറി ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ പതിനഞ്ചാമത് വാർഷികാഘോഷം സമാപിച്ചു. എക്സിറ്റ് 18-ലെ വലീദ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ ‘കെ. കരുണാകരൻ നഗറിൽ’ നടന്ന ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കോർത്തിണക്കി അദ്ദേഹം നടത്തിയ പ്രസംഗം സദസ്സിന് ആവേശമായി. ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ യഹയാ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. പ്രവാസ ലോകത്തെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായി. വാർഷികാഘോഷത്തിന് മിഴിവേകാൻ പ്രശസ്ത പിന്നണി ഗായകനും ഐ ഡിയ സ്റ്റാർ സിംഗർ ഫെയിമുമായ ജാസിം ജമാൽ നയിച്ച സംഗീതനിശയും അരങ്ങേറി. തണുപ്പിനെ മറന്ന് നൂറുകണക്കിന് ആളുകളാണ് സംഗീതവിരുന്നിൽ പങ്കുചേർന്നത്.

ഗ്ലോബ്ൽ അംഗം ഷിഹാബ് കൊട്ടുകാട്, നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹ്‌മാൻ മുനമ്പത്, നാഷ ണല്‍ സെക്രട്ടറി മാള മൊഹിയുധീന്‍ ,സെൻട്രൽ, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാര്‍ക്കാട് , ഷുക്കൂര്‍ ആലുവ, മാധ്യമ പ്രവര്‍ത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറിയും സെന്‍ട്രല്‍ നിര്‍വ്വാഹകസമിതി അംഗവുമായ ജയന്‍ കൊടുങ്ങല്ലൂര്‍, സാമുഹ്യ സാംസ്കാരിക രംഗത്തെ ഡോ .കെ ആര്‍ ജയചന്ദ്രന്‍ , നിബു വര്‍ഗീസ്‌, മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ട്‌ സിദ്ധീഖ് കല്ലുപറബന്‍, വനിതാവേദി വൈസ് പ്രസിഡണ്ട്‌ സ്മിതാ മൊഹിയുധീന്‍, ജില്ലാ കമ്മറ്റി ഭാരവാഹികളായ, രാജേഷ്‌ ഉണ്ണിയാട്ടില്‍, മുസ്തഫ പുന്നിലത്ത് , ഗഫൂര്‍ ചെന്ത്രാപ്പിന്നി, എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ സ്നേഹോപഹാരം മുൻ പ്രസിഡണ്ട് സുരേഷ് ശങ്കറിന്റെ നേതൃത്വത്തിൽ മുഖ്യാതിഥിക്ക് കൈമാറി.

മുൻ പ്രസിഡന്റ് അബ്‌ദുള്ള വല്ലഞ്ചിറ, സെന്‍ട്രല്‍ കമ്മറ്റി കമ്മറ്റി ഭാരവാഹികളായ നിഷാദ് ആലം കോട്, രഘു നാഥ്‌ പറശനികടവ് , ബാലു കുട്ടൻ ,സജീർ പൂന്തുറ, അമീർ പട്ടണം, സക്കിർ ദാനത്, ഷാനവാസ് മുനമ്പത്, വനിതാ വേദി അധ്യക്ഷ മൃ‌തുല വിനീഷ് എന്നിവർ തുടങ്ങി ജില്ലാ കമ്മറ്റി ഭാരവാഹികള്‍ ഗ്ലോബല്‍ സെൻട്രൽ നാഷണല്‍ അടക്കം ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ സെയ്ഫ് റഹ്മാൻ നന്ദിയും രേഖപ്പെടുത്തി

റിയാദിലെ അനുഗ്രഹീത കലാകാരന്മാർ അണിയിച്ചൊരുക്കിയ പാട്ടും ഡാൻസും. കാണികളെ ആക ർഷിച്ചു. ജോണി മാഞ്ഞൂരാൻ , ഇബ്രാഹിം ഷാനവാസ്‌ , ലോറൻസ്, റസാഖ് ചാവക്കാട്, ഷാനവാസ് പുനലത്ത്, നിസാർ മാള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


.


Read Previous

‘ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേയ്ക്ക്’; വ്യാജ പ്രചാരണത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് പേജിനെതിരെ കേസ്

Read Next

54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »