ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലണ്ടൻ/റിയാദ്: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 101 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ കുറേ മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 101 ഡോളർ കടക്കുന്നത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് വലിയ സാമ്പത്തിക വെല്ലുവിളിയാണ്. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 85 ശതമാന ത്തിലധികവും ഇറക്കുമതിയാണ് ക്രൂഡ് ഓയിൽ വില കൂടുമ്പോൾ എണ്ണക്കമ്പനികൾക്ക് പെട്രോൾ, ഡീസൽ വില വർധിപ്പിക്കേണ്ടി വരും. ഇത് സാധാരണക്കാരുടെ യാത്രാച്ചിലവ് വർധിപ്പി ക്കുമെന്ന കാര്യത്തില്‍ സംശയമില്ല മാത്രമല്ല വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാകുന്നത് അന്താരാ ഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുറയാൻ കാരണമാകും.
പാചകവാതകം (LPG), വളം (Fertilizers) എന്നിവയ്ക്ക് സർക്കാർ സബ്സിഡി നൽകുന്നുണ്ട്. എണ്ണവില കൂടുമ്പോൾ ഈ ഉൽപ്പന്നങ്ങളുടെയും വില കൂടും. ഇത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.
