ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സിംഗപ്പൂർ/ലണ്ടൻ: ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. ഏഷ്യൻ വ്യാപാരത്തിനിടെ ബാരലിന് 110 ഡോളർ എന്ന പരിധി മറികടന്ന എണ്ണവില, നിമിഷങ്ങൾക്കുള്ളിൽ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. അന്താരാഷ്ട്ര വിപണിയിലെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് (Brent Crude) ബാരലിന് 113 ഡോളർ കടന്നു.
അമേരിക്കൻ വിപണിയിലെ പ്രധാനമായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില ബാരലിന് ഏകദേശം 114 ഡോളറിന് അടുത്തേക്ക് എത്തിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് മാത്രം 20 ശതമാ നത്തിലധികം വർധനവാണ് വിപണിയിൽ ദൃശ്യമായത്.
മധ്യേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് വില ഇത്ര വേഗത്തിൽ ഉയരാൻ പ്രധാന കാരണമായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകത്തെ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ഭീതി നിക്ഷേപകരെആശങ്കയിലാക്കുന്നു.
ഐ.എം.എഫ് നേരത്തെ മുന്നറിയിപ്പ് നൽകിയത് പോലെ, എണ്ണവിലയിലുണ്ടാകുന്ന ഈ വൻ വർധന ആഗോള പണപ്പെരുപ്പം കുത്തനെ ഉയരാൻ കാരണമാകും. ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില വർധനവിനും ഇത് വഴിവെക്കും.
