Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓം ബിര്‍ല എന്‍ഡിഎ സ്ഥാനാര്‍ത്ഥി, വീണ്ടും സ്പീക്കറാകും


ന്യൂഡല്‍ഹി: ബിജെപിയുടെ ഓം ബിര്‍ല ലോക്‌സഭ സ്പീക്കറാകും. ബിര്‍ലയെ സ്ഥാനാ ര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതായി ബിജെപി എന്‍ഡിഎ സഖ്യകക്ഷികളെ അറിയിച്ചു. ബിര്‍ല ഉച്ചയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെ ടുപ്പ്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ് ഓം ബിര്‍ല. കഴിഞ്ഞ തവ ണയും ലോക്‌സഭ നിയന്ത്രിച്ചത് ഓം ബിര്‍ലയാണ്.

ലോക്‌സഭ സ്പീക്കറെ സമവായത്തിലൂടെ തെരഞ്ഞെടുക്കുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുകയാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് അനുവദിക്കുന്നതാണ് നാളിതുവരെ തുടര്‍ന്നു വന്നിട്ടുള്ള കീഴ് വഴക്കം. അതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷ ത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യം മുന്നോട്ടു വെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്

കഴിഞ്ഞ 17-ാം ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷമായ കോണ്‍ ഗ്രസിന് നല്‍കാതെ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 2014 ല്‍ ബിജെപി സഖ്യകക്ഷിയായി രുന്ന എഐഎഡിഎംകെയിലെ എം തമ്പിദുരൈ ആണ് ഡെപ്യൂട്ടി സ്പീക്കറായത്. കഴിഞ്ഞ 22 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ്, സ്പീക്കര്‍ പദവിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഒരാള്‍ വീണ്ടും ലോക്‌സഭയിലേക്ക് വിജയിക്കപ്പെടുന്നത്. 61 കാരനായ ഓം ബിര്‍ല ഇതു മൂന്നാം തവണയാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.


Read Previous

സ്പീക്കര്‍ സ്ഥാനത്തേക്ക് ഇതാദ്യമായി മത്സരം; കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി, സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതുവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തോടെയാണ് സ്പീക്കറെ കണ്ടെത്തിയിട്ടുള്ളത്.

Read Next

സൂര്യാഘാതം തിരിച്ചറിയാന്‍ എട്ടു ലക്ഷണങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »