ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി


മസ്കത്ത്: ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശ ങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി. സുഗമമായതും അസൗകര്യങ്ങളില്ലാത്ത തുമായ യാത്രക്ക് ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും വിസയുടെ കാലാവധി കഴിഞ്ഞാൽ വലിയ തുക പിഴ ഈടാക്കുമെന്നും എംബസി ഒമാൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

നിലവിൽ ഇന്ത്യയിലേക്ക് ടൂറിസ്റ്റ്, മെഡിക്കൽ, സ്റ്റുഡന്‍റ്സ് വിസകൾ ഒമാനികൾക്കായി അനുവദിക്കുന്നുണ്ട്. ഒരോ വിസയുടെയും കാലാവധിയും അത് അനുവദിക്കുമ്പോൾ തന്നെ പിന്നീട് മാറ്റാൻ കഴിയാത്ത രീതിയിൽ രേഖപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടു തന്നെ യാത്രാ ഉദ്ദേശ്യത്തിനനുസരിച്ചുള്ള വിസ തിരഞ്ഞെടുക്കാനും കാലാവധി കഴിയുന്നതിനു മുമ്പ് രാജ്യം വിടാനുള്ള ഒരുക്കങ്ങൾ നടത്തണം.

കാലാവധി കഴിഞ്ഞാൽ രാജ്യം വിടാൻ കഴിയില്ല. അല്ലെങ്കിൽ വിസ കാലാവധിക്കു ശേഷം എക്സിറ്റ് വിസ നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ രാജ്യം വിടാൻ കഴിയുള്ളൂ. ഇതിനായി 100 ഒമാൻ റിയാലിലധികം ചിലവു വരുമെന്നും അതിനുള്ള പ്രൊസസിങ്ങി നായി ചുരുങ്ങിയത് മൂന്ന് പ്രവർത്തി ദിവസങ്ങളെടുക്കുകയും ചെയ്യും. ഇന്ത്യയിലെ നിയമങ്ങൾ കർശനമാണെന്നും അതിനാൽ ഇന്ത്യയിലേക്ക് പുറപ്പെടാനാഗ്രഹിക്കുന്ന പൗരന്മാർ നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും ഇന്ത്യയിലെ ഒമാൻ എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.


Read Previous

ഹേമ കമ്മിറ്റി ചര്‍ച്ച കൊഴുക്കുന്നു: റിപ്പോര്‍ട്ടിലുള്ളത് അതീവ ഗൗരവമുള്ള വിവരങ്ങള്‍; വീണാ ജോര്‍ജ്, എന്നെ ഒതുക്കിയതും ആ ‘പവര്‍ ഗ്യാങ്ങ്’: സംവിധായകന്‍ വിനയന്‍, മുറിയിൽപോയി തട്ടുന്ന വിദ്വാൻമാർ ആര്?; കെ മുരളീധരൻ

Read Next

കുവൈത്തിൽ പുതിയ താൽക്കാലിക തടങ്കൽ- നാടുകടത്തൽ കേന്ദ്രം തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »