ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ദോഹ: ഇത്തവണ ഗള്‍ഫ് നാടുകളില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യതയെന്ന് അറബ് യൂനിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് അംഗം ഇബ്‌റാഹിം അല്‍ ജര്‍വാന്‍. ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആയേക്കും. അങ്ങിനെ എങ്കില്‍ ഇത്തവണ 30 ദിവസത്തെ നോമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയില്‍ വിവിധ പ്രദേശങ്ങളിലെ നോമ്പിന്റെ ദൈര്‍ഘ്യം സംബന്ധിച്ച വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.
അബൂദബിയില്‍ ആദ്യ നോമ്പ് രാവിലെ 4.43ന് ആണ് ആരംഭിക്കുക. 6.47ന് നോമ്പുതുറ. ഇതുപ്രകാരം ആദ്യ നോമ്പിന്റെ ദൈര്‍ഘ്യം 14 മണിക്കൂറും 4 മിനിറ്റും ആയിരിക്കും. റമദാന്‍ 30 ആവുന്നതോടെ വ്രതാരംഭം രാവിലെ 4.15ന് ആവും. 7.01ന് അവസാനിക്കും. 14 മണിക്കൂറും 46 മിനിറ്റും ആയിരിക്കും അവസാന നോമ്പിന്റെ ദൈര്‍ഘ്യം.
ഫുജൈറയിലും ഖോര്‍ഫക്കാനിലും വ്രതാരംഭവും നോമ്പ് തുറയും അബൂദബിയെ അപേക്ഷിച്ച് 7 മിനിറ്റ് മുന്നിലായിരിക്കും. അതേ സമയം, ഗുവൈഫാത്ത്, അല്‍ സിലാ എന്നിവിടങ്ങളില്‍ 11 മിനിറ്റ് പിറകിലുമായിരിക്കും. ഈ വര്‍ഷം ചൂട് കടുക്കും മുമ്പ് വ്രതം അവസാനിക്കുന്നത് ഗള്‍ഫിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.