മസ്‌കറ്റ്: ഒമാനിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി യാത്രയയപ്പ് നൽകി. സുൽത്താനേറ്റിനും ഇന്ത്യയ്ക്കും ഇടയിൽ മികച്ച ബന്ധം സ്‌ഥാപിക്കുന്നതി നായി നടത്തിയ ശ്രമങ്ങൾക്ക് സയ്യിദ് ബദർ അൽ ബുസൈദി, സ്‌ഥാനപതിക്ക് നന്ദി പറഞ്ഞു.
![](https://malayalamithram.in/wp-content/uploads/2025/02/Omans-Foreign-Minister-sends-farewell-to-Indian-Ambassador-Amit-Narang.jpg)
അമിത് നാരംഗിൻ്റെ തുടർന്നുള്ള സേവനങ്ങൾക്കും ഇന്ത്യൻ ജനതയ്ക്കും സയ്യിദ് ബദർ അൽ ബുസൈദി ആശംസകൾ നേർന്നു.