Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാനിൽ മങ്കിപോക്സ് ?, മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം


മസ്‌കത്ത്: മങ്കിപോക്സ് രോഗവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് പുറത്തിറക്കി ഒമാൻ ആരോഗ്യമന്ത്രാലയം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

രോഗം എങ്ങനെ പകരുന്നു?

രോഗബാധിതരുമായി അടുത്ത ഇടപഴകുന്നത് വഴിയാണ് രോഗം പകരുന്നത്. രോഗബാധിതരുടെ തുണി ത്തരങ്ങൾ, കിടക്കച്ചീട്ടുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ സ്പർശിച്ചാലും രോഗം പകരാം. രോഗിയോട് സംസാരിക്കുന്നതിലൂടെയും (respiratory droplets) രോഗം പകരാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ എന്തൊക്കെയാണ്?


അണുബാധയേറ്റ് 4 മുതൽ 10 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ആദ്യഘട്ടത്തിൽ സാധാരണയായി പനി,തലവേദന, മാംസപേശി വേദന, തളർച്ച എന്നീ ഫ്ലൂ പോലുള്ള ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. കൈപ്പത്തികളിലും കാലുകളിലും, മുഖം, വായ, ജനനേന്ദ്രിയങ്ങൾ എന്നിവടങ്ങളിൽ ചിക്കൻപോക്‌സിന് സമാനമായി ദ്രാവകവും പഴുപ്പും നിറഞ്ഞ ചുണങ്ങുകൾ പ്രത്യക്ഷപ്പെടും. കഠിനമായ കേസുകളിൽ മസ്തിഷ്ക വീക്കം, ന്യുമോണിയ, രക്തത്തിലെ അണുബാധ, ഗർഭധാരണത്തിലെ സങ്കീർണ തകൾ, കാഴ്ചക്കുറവ് എന്നിവയിലേക്കും രോഗിയെ നയിച്ചേക്കാം.

ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ എന്ത് ചെയ്യണം ?


രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. സ്വയം ഐസൊലേറ്റ് ചെയ്യുക. ശരീരത്തിലെ ചുണങ്ങുകൾ മറ്റുള്ളവർക്ക് പകരാതിരിക്കാൻ മൂടി വയ്ക്കുക.

സ്വയം സംരക്ഷിക്കാൻ ചെയ്യേണ്ടത്


സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിരന്തരം കഴുകുക. രോഗ ലക്ഷണങ്ങൾ കാണിക്കുന്ന ആരുമായും നേരിട്ടുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുക.സംശയാസ്പദമായ വസ്തുക്കൾ സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.


Read Previous

പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; മനുഷ്യജീവന് ഒരുവിലയും ഇല്ലേ?, സര്‍ക്കാരിന്റെ ലക്ഷ്യം മേല്‍പ്പാത പൂര്‍ത്തീകരണം മാത്രമെന്ന് കെസി വേണുഗോപാല്‍

Read Next

നമ്മള്‍ ഒരു രാജ്യം; വസ്ത്രധാരണത്തിന്റെ പേരില്‍ ആരോടും വിവേചനം പാടില്ല: സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »