Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിഹൈസക്ക് ഡിസംബർ 29ന്, പ്രചാരണ ഉദ്ഘാടനം ഡോ: ഹുസൈൻ മടവൂർ റിയാദിൽ നിർവഹിച്ചു


റിയാദ്: ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ, എം.എസ്.എം റിയാദ്, എന്നിവർ ദഅവ&അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സൗദി ഹൈസക്ക് 2023, ഡിസംബർ 29ന് റിയാദിൽ നടക്കും.

സൗദിഹൈസക്ക് പ്രചാരണ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ: ഹുസൈൻ മടവൂർ റിയാദിൽ നിർവഹിക്കുന്നു

സൗദി അറേബ്യയിലെ കൗമാര വിദ്യാർത്ഥികൾക്കായി നടക്കുന്ന പ്രത്യേക പ്രോഗ്രാ മിന്റെ പ്രചാരണ ഉദ്ഘാടനം റിയാദിലെ കിംഗ് ഖാലിദ് ഫൗണ്ടേഷൻ ഹാളിൽ നടന്ന നാഷണൽ മീറ്റിൽ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോക്ടർ ഹുസൈൻ മടവൂർ നിർവഹിച്ചു.

ഓരോ പ്രായത്തിലും പ്രത്യേകം കുട്ടികൾക്ക് ലഭിക്കേണ്ട അറിവുകൾ നൽകുവാനും, പുതുതലമുറയിൽ പുതിയ കാലമുണ്ടാക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്താനും ഹൈസക്ക് പോലുള്ള പ്രോഗ്രാമുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 29, രാവിലെ 9:00 മുതൽ രാത്രി 9:00 വരെയാണ് പ്രോഗ്രാം. കേരളത്തിൽ നിന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം. എം അക്ബർ, പ്രമുഖ വാഗ്മിയും, പ്രഭാഷകനു മായ അൻസാർ നന്മണ്ട, എം.ജി.എം സ്റ്റേറ്റ് സെക്രട്ടറി ആയിഷ ചെറുമുക്ക്, കൗൺസ ലിംഗ് വിദഗ്ധൻ റഫീഖ് കൊടിയത്തൂർ, ഗൾഫിലെയും, സൗദി അറേബ്യയിലെയും പ്രമുഖ വ്യക്തിത്വങ്ങളും പ്രോഗ്രാമിന് നേതൃത്വം കൊടുക്കും.

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നാൽപ്പതാം വാർഷിക പ്രോഗ്രാമുകളുടെ ഭാഗമായാണ് സൗദി ഹൈസക്ക് സംഘടിപ്പിക്കുന്നത്. പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ഒക്ടോബർ 15ന് ആരംഭിക്കുമെന്നും, വിശദാംശങ്ങൾക്ക് 0550524242, 0564206383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, ബത്ഹ ദഅവ&അവൈർനസ് മലയാള വിഭാഗം മേധാവി മുഹമ്മദ്കുട്ടി കടന്നമണ്ണ, എം.എസ്.എം ഗ്ലോബൽ കൺവീനർ ഫർഹാൻ കാരക്കുന്ന് എന്നിവർ അറിയിച്ചു.

ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് അബ്ബാസ് ചെമ്പൻ, സെക്രട്ടറി കബീർ സലഫി പറളി, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി, സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, ഇബ്രാഹിം സുബ്ഹാൻ, എം.എസ്.എം റിയാദ് ഭാരവാഹി കളായ ഫർഹാൻ ഇസ്ലാഹി, അഫ്സൽ യൂസഫ്, സൽമാൻ എന്നിവർ പങ്കെടുത്തു,,


Read Previous

റിസയുടെ പതിനൊന്നാമത് മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരഭം കുറിക്കും

Read Next

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി; റോളര്‍ സ്‌കേറ്റിങ്ങില്‍ തിളങ്ങി പുരുഷ, വനിതാ ടീം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »