Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘പെരുന്നാത്തലേന്ന്’ മിഅ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു


റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ(മിഅ) ആഭിമുഖ്യത്തിൽ ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകൾക്കായി നടത്തിയ ‘പെരുന്ന ത്തലേന്ന് 2024’ മൈലാഞ്ചി മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മലാസിലെ ചെറീസ് റസ്റ്റോറന്റില്‍ നടത്തിയ മത്സരത്തിൽ കേരളത്തിൽ നിന്നും പുറത്തു നിന്നുമായി അൻപതോളം വനിതകളാണ് പങ്കെടുത്തത്. ഷഹന നൗഷിർ, അൻസാരി തബാസ്സും, ഫാത്തിമാ സബാഹ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സമാപന ചടങ്ങ് മിഅ രക്ഷാധികാരി നാസർ വണ്ടൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജാസിർ ആമുഖ പ്രസംഗം നടത്തി.അബൂബക്കർ മഞ്ചേരി, സനൂപ് പയ്യന്നൂർ, ഷാജു തുവ്വൂർ, ഷമീർ പാലോട്, ഹരി കായംകുളം, സനു മാവേലിക്കര, രഞ്ജു, ജുബൈരിയ, ഷെബി മൻസൂർ, ഷൈജു പച്ച, ഷമീർ കല്ലിങ്ങൽ, ബിന്യാമിൻ ബിൽറു, ശിഹാബുദ്ദീൻ കരുവാരക്കുണ്ട് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

2023-24 വർഷത്തെ പരീക്ഷകളിൽ വിജയിച്ച ‘മിഅ’ അംഗങ്ങളുടെ കുട്ടികൾക്കായുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. കുവൈത്തിൽ അഗ്നി ബാധയിൽ മരണപ്പെട്ട പ്രവാസി സഹോദങ്ങൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിന്ന് മിഅ ജനറൽ സെക്രട്ടറി സഫീറലി തലാപ്പിൽ സ്വാഗതവും ട്രഷറർ ഉമ്മറലി അക്ബർ നന്ദിയും പറഞ്ഞു.

റിയാദിലെ കലാകാരൻമാരുടെ വിവിധ പരിപാടികളും ‘പെരുന്നാത്തലേന്ന് 2024’ ന്റെ ഭാഗമായി അരങ്ങേറി.റിയാസ് വണ്ടൂർ, സുനിൽ ബാബു എടവണ്ണ, വിനീഷ് ഒതായി, നിസ്സാം, ഷിഹാബ്, അസ്മ സഫീർ, നമീറ കള്ളിയത്ത്, സലീന നാസർ, റഹ്മ സുബൈർ, ഹസ്ന സുനിൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

ഈദ് ഫിയസ്റ്റ’ സംഘടിപ്പിച്ച് രിസാല സ്റ്റഡി സർക്കിൾ ദമ്മാം

Read Next

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജന സഖ്യത്തിന്റെ അനുശോചനം  

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »