Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം മൂന്നാംനിരയില്‍; ബിജെപിക്കെതിരെ കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ്. മൂന്നാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമൊരുക്കിയത്. രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. 2018 ല്‍ രാഹുല്‍ ഗാനധിക്ക് ഏറ്റവും പിന്‍നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു.

പ്രോട്ടോകോള്‍ പ്രകാരം ഏറ്റവും മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ‘രാജ്യത്തെ പ്രതിപക്ഷ നേതാവി നോടുള്ള ഇത്തരമൊരു പെരുമാറ്റം ഏതെങ്കിലും മര്യാദയുടെയോ പാരമ്പര്യത്തിന്റെയോ പ്രോട്ടോക്കോ ളിന്റെയോ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതാണോ? അപകര്‍ഷതാബോധം വേട്ടയാടുന്ന ഒരു സര്‍ക്കാരിന്റെ നിരാശ മാത്രമാണ് ഇത് വെളിപ്പെടുത്തുന്നത്,’ രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

നിരവധി പേര്‍ക്ക് ഒന്നാം നിരയില്‍ ഇരിപ്പിടം ഒരുക്കിയിട്ടും പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടം മാത്രം മൂന്നാം നിരയിലേക്ക് മാറ്റിയത് എന്തികൊണ്ടെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. ഇത് പ്രോട്ടോ ക്കോള്‍ ലംഘനമാണെന്ന് ആരോപിക്കുന്ന പാര്‍ട്ടി, തങ്ങളുടെ വാദത്തെ ബലപ്പെടുത്താന്‍ 2014-ലെ ഒരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്

രാഹുല്‍ ഗാന്ധിയെ ‘അപമാനിക്കാന്‍’ ബിജെപി ‘ബോധപൂര്‍വം ചെയ്തതാണ്’ ഇതെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ആരോപിച്ചു. 2014-ലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് എല്‍കെ അഡ്വാനിയുടെ അന്നത്തെ ഇരിപ്പിടത്തെക്കുറിച്ച് അദ്ദേഹം ചോദ്യമുയര്‍ത്തി: ‘അന്ന് എല്‍കെ അഡ്വാനി ജി എവിടെയാണ് ഇരുന്നതെന്ന് നോക്കൂ. ഇപ്പോള്‍ എന്തുകൊണ്ടാണ് പ്രോട്ടോക്കോള്‍ താളംതെറ്റിയത്? മോദിക്കും ഷാക്കും ഖാര്‍ഗെയേയും രാഹുലിനെയും അപമാനിക്കണം എന്നുള്ളതുകൊണ്ടാണോ ഇത്?’ -മാണിക്കം ടാഗോര്‍ ചോദിച്ചു

2014-ല്‍ എല്‍.കെ. അഡ്വാനി രാജ്യസഭയിലോ ലോക്സഭയിലോ പ്രതിപക്ഷ നേതാവായിരുന്നില്ല. എന്നാല്‍, ആ പഴയ ചിത്രത്തില്‍ മുന്‍നിരയില്‍ തന്നെയുള്ള അരുണ്‍ ജെയ്റ്റ്ലി അന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. സുഷമ സ്വരാജായിരുന്നു അന്നത്തെ ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്നും ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.


Read Previous

വിവാദവ്യൂഹത്തിൽ ‘പത്മ’! പുരസ്‌കാരങ്ങൾ; ഇത് തെരഞ്ഞെടുപ്പ് ആയുധമെന്ന് പ്രതിപക്ഷം, കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്

Read Next

പാക്കിസ്ഥാന് തിരിച്ചടി: ഇസ്ലാമബാദ് വിമാനത്താവളം യുഎഇ ഏറ്റെടുക്കില്ല; കരാറില്‍ നിന്ന് പിന്‍മാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »