ആദ്യ ദിവസം തന്നെ ആയിരത്തോളം പേർ സേവനം തേടി; വൻ ഹിറ്റായി സഹൽ ആപ്പിലെ വാഹന കൈമാറ്റത്തിലുള്ള സേവനം


കുവൈറ്റ് സിറ്റി: വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഔദ്യോഗിക ആപ്പായ സഹല്‍ ആപ്ലിക്കേഷനില്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സേവനം വന്‍ ഹിറ്റായി. സേവനം നടപ്പിലാക്കി ആദ്യ ദിവസം തന്നെ ആയിരത്തോളം പേരാണ് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഇതുവഴി ട്രാന്‍സ്ഫര്‍ ചെയ്തത്. ഡിജിറ്റല്‍ സേവനങ്ങളോടുള്ള കുവൈറ്റ് ജനതയുടെ ആഭിമുഖ്യമാണ് ഇത് വ്യക്ത മാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

നിലവില്‍ സ്വകാര്യ കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും ഉടമസ്ഥാവ കാശം കൈമാറുന്നതിന് മാത്രമാണ് ഈ സേവനം ഉപയോഗപ്പെടുത്താനാവുക. താമസിയാതെ കോര്‍പറേറ്റ് വാഹനങ്ങള്‍ കൂടി സേവനത്തില്‍ താമസിയാതെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് വാഹന ഉടമകള്‍. ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകളില്‍ കയറിയിറങ്ങാതെ മൊബൈല്‍ ഉപയോഗിച്ച് വാഹനത്തിന്റെ ഉമടസ്ഥാവകാശം കൈമാറാനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ സംരംഭം മന്ത്രാലയ ഓഫീസുകളിലെ സന്ദര്‍ശകരുടെ ഭാരം ഗണ്യമായി കുറയ്ക്കു മെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അഫയേഴ്സ് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗ ത്തിലെ ടെക്നിക്കല്‍ ഓഫീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് അല്‍ അദ് വാനി പറഞ്ഞു.

പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുക, ഭരണപരമായ പ്രക്രിയകള്‍ കാര്യക്ഷമമാക്കുക, ഫിസിക്കല്‍ ഓഫീസുകളിലെ തിരക്ക് കുറയ്ക്കുക തുടങ്ങിയ മന്ത്രാലയത്തിന്റെ വിശാലമായ ലക്ഷ്യങ്ങളുടെ ഭാഗായാണ് പുതിയ സേവനം സഹല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയത്.

വാഹന ഉടമസ്ഥാവകാശം കൈമാറാന്‍ ആദ്യം വില്‍പ്പനക്കാരനാണ് സഹല്‍ ആപ്പ് വഴി നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്. ആപ്പ് ആവശ്യപ്പെടുന്ന പ്രകാരം പുതിയ ഉടമയുടെ സിവില്‍ ഐഡി നമ്പര്‍, വാഹന വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ബട്ടന്‍ അമര്‍ത്തിയാല്‍ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന പുതിയ ഉടമയ്ക്ക് സഹല്‍ ആപ്പിലേക്ക് വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ ലഭിക്കും. തുടര്‍ന്ന് ഇദ്ദേഹമാണ് ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.


Read Previous

എട്ടുലക്ഷം കുവൈറ്റ് പൗരന്‍മാര്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി; ഇനി 1.75 ലക്ഷത്തോളം പൗരന്മാര്‍ ബാക്കി; പ്രവാസികളില്‍ 10.68 ലക്ഷം പേര്‍ രജിസ്‌ട്രേഷന്‍ ചെയ്‌തു, ബാക്കിയുള്ളത് എട്ടു ലക്ഷത്തോളം പേര്‍, രജിസ്‌ട്രേഷന്‍ സമയ പരിധി നീട്ടില്ല.

Read Next

പുണ്യ നഗരിയായ മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടി കനത്ത മഴയും; കാര്‍ ഒഴുക്കില്‍പ്പെട്ട് പ്രവാസി കുടുംബത്തിലെ നാലു പേര്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »