അന്നം തരുന്ന നാടിന്‍റെ ദേശിയ ദിനത്തിൽ പ്രവാസി കലാ കൂട്ടായിമയിൽ പിറന്ന വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു.


റിയാദ് : പ്രവാസി കലാ കൂട്ടായ്മയില്‍ സൗദി ദേശിയ ദിനത്തില്‍ പുറത്തിറക്കിയ ഹുബ്ബക് യാ സൗദി’ വീഡിയോ ആൽബം പ്രവാസി സമൂഹത്തിനിടയില്‍ ശ്രദ്ധേയ മാകുന്നു. റിയാദിലെ മാപ്പിളപാട്ട് ഗായകന്‍ സത്താർ മാവൂരിന്റെ മേൽനോട്ടത്തിൽ പിറന്ന ഗാനം പ്രവാസികൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഗായകന്‍ സിദ്ദിഖ് മഞ്ചേശ്വരമാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്

ആബിദ് കണ്ണൂരിന്റെ സംഗീതത്തിൽ അസ്രി കാസര്‍ഗോഡ്‌ ഗാന രചന നിർവഹിച്ച് സിദ്ദിഖ് മഞ്ചേശ്വരം, സത്താർ മാവൂർ, അക്ഷയ് സുധീർ, അഞ്ജലി സുധീർ, ബേബി ഇശൽ ആഷിഫ്, മുഹമ്മദ് ഇഷാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

സ്പോണ്സര്‍ ചെയ്തിരിക്കുന്നത് റയാന്‍ ഇന്റെര്‍ നാഷണല്‍ പോളിക്ലിനിക്‌, റെക്കോർഡിങ് സത്താർ മാവൂർ, ദസ്തകീർ മിക്സിംഗ്, അസീസ് വീഡിയോ എഡിറ്റിംഗ്, ക്യാമറ നിർവഹിച്ചിരിക്കുന്നത് മജീദ് കെ പിയാണ് .ആഷിഫ് ആലത്തൂർ, സുധീർ, മനാഫ് അബ്ദുള്ള, എന്നിവർ അണിയറ പ്രവർത്തകരാണ്. ത്രീ ഐസ് മീഡിയ യൂട്യൂബ് ചാനലിലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്


Read Previous

ഹസൻ നസ്റല്ലയുടെ കൊലപാതകം: ജമ്മു കശ്മീരിൽ പ്രതിഷേധ പ്രകടനം, രക്തസാക്ഷിയെന്ന് മെഹ്ബൂബ മുഫ്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »