ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു


ദുബായ്/ കോഴിക്കോട് : ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ചെറുവാടി തോലയങ്ങൽ മുഹമ്മദ് അസ്ഹർ (23) ആണ് മരിച്ചത്. ദുബായിൽ വച്ചാണ് ഫുട്ബോൾ കളിക്കുന്നതിനിടയിൽ മരണം സംഭവിച്ചത്.

ഫുട്ബോൾ കളിക്കാരനായ അസ്ഹർ വിസിറ്റിങ് വിസയിലാണ് ദുബായിലേക്ക് പോയത്. സുഹൃത്തുക്കൾക്കൊപ്പം അവിടെയുള്ള മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. അതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ദുബായിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാ നായില്ല. ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്. ചെറുവാടി തോലയങ്ങൽ അബ്‌ദുൽ നാസറിൻ്റെയും മുക്കം ഓർഫനേജ് യുപി സ്‌കൂൾ അധ്യാപികയായ നാസിന്‍റെയും മകനാണ് മരിച്ച മുഹമ്മദ് അസ്ഹർ. സഹോദരിമാർ ശാദിയ, നാദിയ, നജ്‌മ.


Read Previous

തിരുവോണ നാളില്‍ വാമന രൂപം പൂണ്ട് പഞ്ചാബ്, കേരളത്തെ ‘ചവിട്ടിത്താഴ്ത്തി’ നെഞ്ചില്‍ പൂക്കളമിട്ടു, ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ‘കണ്ണീരോണം.

Read Next

കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിരോധം വച്ചുപുലർത്തുന്ന ഇതര പാർട്ടിക്കാർക്ക് പോലും സമ്മതനായ വ്യക്തി; ജിദ്ദ നവോദയ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »