ജിദ്ദയിൽ ഗൃഹാതുരത്വമുയർത്തി കോട്ടയം ജില്ലക്കാരുടെ ഓണാഘോഷം.


ജിദ്ദ: പൂക്കളവും പൂവിളിയും ഓണപ്പാട്ടുമായി ഗൃഹാതുരത്വമുയർത്തി കോട്ടയം ജില്ലക്കാരായ പ്രവാസികൾ ജിദ്ദയിൽ ഓണം സമുചിതമായി ആഘോഷിച്ചു. ഹറാസാത്ത് വില്ലയിൽ നടന്ന കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഓണാഘോഷ പരിപാടികളിൽ ജിദ്ദയിലെ വിവിധ സാമൂഹിക സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

നിര്യാതനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും അകാലത്തിൽ വേർപിരിഞ്ഞ കെ.ഡി.പി.എ മുൻ പ്രസിഡന്റ് ദാസ്‌മോൻ തോമസിന്റെ മകൾ ഡോണയുടേയും ഓർമകൾ പുതുക്കി പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.ഡി.പി.എ പ്രസിഡന്റ് അനിൽ നായർ ഓണ സന്ദേശം കൈമാറി. സെക്രട്ടറി അനീസ് മുഹമ്മദ് സ്വാഗതം ആശംസിച്ചു.

ചെയർമാൻ നിസാർ യൂസുഫ് ആശംസയർപ്പിച്ച് സംസാരിച്ചു. അഭിലാഷ് സെബാസ്റ്റിയന്റെ ഓണപ്പാട്ടിനും പാർവതി അനിൽ, അനഘ, ധന്യ എന്നിവർ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസിനും ശേഷം ഹാളിലേക്ക് എഴുന്നള്ളിയ മാവേലിയെ സദസ്സ് ആർപ്പുവിളികളോടെ സ്വീകരിച്ചു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് നർമത്തിൽ കലർന്ന മറുപടി നൽകി മാവേലി ശ്രദ്ധേയനായി.
പിന്നീട് കെ.ഡി.പി.എ അംഗങ്ങൾ വീടുകളിൽ തയാറാക്കി കൊണ്ടുവന്ന നിരവധി വിഭവങ്ങളുമായുള്ള ഓണസദ്യ ഗംഭീരമായി.

ഓണാഘോഷ പരിപാടികളിലെ ശ്രദ്ധേയ പരിപാടിയായിരുന്ന മലയാളി കുടുംബം, കേരള ശ്രീമാൻ മത്സരങ്ങൾക്ക് മിർസാ ശരീഫ്, നസീർ വാവാകുഞ്ഞ്, നൗഷാദ് വി. മൂസ (യാമ്പു ഇൻഡസ്ട്രിയൽ കോളേജ് അധ്യാപകൻ) എന്നിവർ വിധികർത്താക്കളായി. വിധികർത്താക്കളുടെ ഗൗരവവും സരസവുമായ ചോദ്യങ്ങൾക്ക് മത്സരാർഥികൾ കൃത്യതയാർന്ന മറുപടികൾ നൽകിയതോടെ വിധിനിർണയം കടുത്തതായെന്ന് വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു.

മലയാളി കുടുംബം മത്സരത്തിൽ വിവേക്-സൗമ്യ കുടുംബം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിലാഷ്- സ്വപ്ന, സഹിർ ഷാ-തസ്‌നിം എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. കേരള ശ്രീമാൻ മത്സരത്തിൽ ഷാൻ അബു ഒന്നും ബാസിൽ, വിഷ്ണു എന്നിവർ രണ്ടും കെ.എസ്.എ. റസാഖ്, സിറിയക് കുര്യൻ, അനന്ദു എന്നിവർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മലയാളി കുടുംബം മത്സര വിജയികളെ റാഫി ബീമാപള്ളിയും (എച്ച് ആന്റ് ഇ ലൈവ് ചാനൽ) കേരള ശ്രീമാൻ മത്സര വിജയികളെ തിരുവനന്തപുരം സ്വദേശി സംഗമം സെക്രട്ടറി റോഷൻ നായരും പ്രഖ്യാപിച്ചു. അതിഥികളായി എത്തിയ മിർസാ ശരീഫിന്റേയും കെ.പി.എസ്.ജെ ചെയർമാൻ ഷാനവാസിന്റേയും ഗാനങ്ങൾ സദസ്സ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ഇഷാൻ മുഹമ്മദ് അനീസ് വലയിനിൽ അവതരിപ്പിച്ച ഓണപ്പാട്ട് ഹൃദ്യമായ അനുഭവമായിരുന്നു.

വിവേക്, അഭിലാഷ്, റഫീഖ്, പ്രസൂൺ, അനിൽ, ആഷ്‌ന തൻസിൽ, സുരേഖ, സൗമ്യ, ഫസ്മി ഫാത്തിമ, ഷാന്റി ജിജോ എന്നിവർ സമൂഹ ഗാനവും ഇസബെല്ല ജിജോ, ജോഷി സേവ്യർ, വിവേക്, ആഫിയ അജി, റഫീഖ് യൂസുഫ്, വിഷ്ണു, ആൻഡ്രിയ റോബിൻ, ജയൻ, മഞ്ജുഷ എന്നിവർ ഗാനങ്ങളും ആലപിച്ചു.

അത്യന്തം ആവേശകരമായ ലേലംവിളിക്ക് സിറിയക് കുര്യൻ, ഷാൻ അബു എന്നിവർ നേതൃത്വം നൽകി. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് നടന്ന ഗെയിംസ് മത്സരങ്ങളിൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. പുരുഷന്മാരുടെ വടം വലിയിൽ ബ്ലൂ ഹൗസും വനിതകളുടെ വടംവലിയിൽ റെഡ് ഹൗസുമാണ് എവർറോളിംഗ് ട്രോഫി കരസ്ഥ മാക്കിയത്. കലംതല്ലിപ്പൊട്ടിക്കൽ, കസേര കളി, ബോൾ പാസിംഗ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

നേരത്തെ സംഘടിപ്പിച്ച ചെസ്, കാരംസ്, റമ്മി കളി തുടങ്ങിയവയുൾപ്പെടെയുള്ള മത്സരങ്ങളിലെ വിജയികൾക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് സിറിയക് കുര്യൻ നന്ദി പറഞ്ഞു. അഞ്ജു ആശിഷ് അവതാരകയായിരുന്നു.

ദർശൻ മാത്യു, റഫീഖ് യൂസുഫ്, പ്രശാന്ത് തമ്പി, സാബു കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ മനീഷ് കുടവെച്ചൂർ, സിദ്ധീക് അബ്ദുൽ റഹീം, ആശിഷ്, പ്രസൂൺ ദിവാകരൻ, കെ.എസ്.എ. റസാഖ്, അനന്തു എം. നായർ, വിഷ്ണു ബലരാജൻ, ഷൈജു ലത്തീഫ്, തൻസിൽ, കെ.എ. സാജിദ്, ജിജോ എം. ചാക്കോ, ഫസിലി ഹംസ, ബാസിൽ, നിഷ നിസാർ, ആഷ അനിൽ, സുരേഖ പ്രസൂൺ, ആഷ്‌ന അനീസ്, ആഷ്‌ന തൻസിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.


Read Previous

അമേരിക്കന്‍ പോലീസിലെ മലയാളി പോലീസ് കൂട്ടായ്മയായ അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിന്റെ ഓണാഘോഷം ശ്രദ്ധേയമായി

Read Next

ഇസ്രായേലിലേക്ക് 5,000 റോക്കറ്റുകള്‍ വര്‍ഷിച്ച് ഹമാസ്;  കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു; ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം എന്ന പേരില്‍ ഇസ്രായേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഹമാസ്; ഇസ്രായേലിനെ നേരിടാന്‍ എല്ലാ പലസ്തീനികളും ഒരുങ്ങിയിരിക്കണമെന്നും നിര്‍ദേശം ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »