ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പ്രവാസത്തില്‍ ഓണാഘോഷം തുടരുകയാണ് കഴിഞ്ഞ 19 വര്‍ഷമായി റിയാദില്‍ പ്രവര്‍ത്തിച്ചുവരുന്ന തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിലെ എക്സിറ്റ് പതിനെട്ടില്‍ നടന്ന ആഘോഷ ചടങ്ങില്‍ ജില്ലയിലെ ഇതര കൂട്ടായ്മ പ്രവര്‍ത്തകര്‍, കലാസാംസ്ക്കാരിക സാമുഹ്യ മാധ്യമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

വിഭവസമൃദ്ധമായ സദ്യയോടെ തുടങ്ങിയ ആഘോഷ പരിപാടിയില്‍ കുമ്മാട്ടി , തെയ്യം , പുലിക്കളി ,കളരിപ്പയറ്റ്, ശിങ്കാരിമേളം തുടങ്ങി കേരളത്തിന്‍റെ തനത് കലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്ര ആഘോഷങ്ങള്‍ക്ക് പകിട്ടെകി
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം സംഘടനയുടെ സ്ഥാപകനേതാവ് സുധാകരന്‍ ചാവക്കാട് ഉദ്ഘാടനം ചെയ്തു, പ്രസിഡണ്ട് ഷാജി കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു, സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഓണസന്ദേശം നല്‍കി സംസാരിച്ചു ചടങ്ങിന് ജനറല്‍സെക്രട്ടറി സഗീര്‍ അന്താറത്തറ സ്വാഗതവും സോണറ്റ് കൊടകര നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ തരം ഗെയിംമുകള്‍, കലാപരിപാടികള്‍, ഗാനസന്ധ്യ എന്നിവ അരങ്ങേറി. ജിജു വേലായുധൻ , രാധാകൃഷ്ണൻ കലവൂർ , രഘു നന്ദൻ , ബാബു രാമചദ്രൻ , അനിൽ മാളിയേക്കൽ , ജമാൽ പൊട്ടിച്ചിറ , അനിൽ കുന്നംകുളം, കുമാർ കിള്ളിമംഗലം , സോണി പാറക്കൽ , ബാബു നിസാർ സുനിൽ കൊടകര , അലി ദേശമംഗലം , ജയരാജ് വടക്കേക്കാട് ,ജോയ് ,ബാബു വർഗീസ് ,റിക്സൺ , ബാലൻ, മുസ്തഫ പുന്നിലത് ,ഷാനവാസ് എറിയാട് , സൈഫ് അഴിക്കോട്, ഗഫൂര്‍ ചെന്ത്രാപിന്നി, ജാവേദ് , ജോസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അമ്പിളി ടീച്ചർ പ്രോഗ്രാം അവതാരക ആയിരുന്നു.
