Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓണാഘോഷം:പൂവിളി-2025″ ദമ്മാമിൽ അരങ്ങേറി.


ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് ആഘോഷരാവായി, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അവതരിപ്പിച്ച ഓണാഘോഷ പരിപാടിയായ “പൂവിളി-2025”, ദമ്മാമിൽ അരങ്ങേറി.

ദമ്മാം സിഹാത്ത് അൽ ഹുറൈദ ഫാമിൽ നടന്ന പൂവിളി-2025, പ്രവാസി കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും, വൈവിധ്യപൂർണ്ണമാർന്ന കലാപരിപാടികളാലും, മികച്ച സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.കേരളത്തനിമ നിറഞ്ഞ ഓണസദ്യയോടെയാണ് ഓണാഘോഷപരിപാടികൾ ആരംഭിച്ചത്. നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചു. തുടർന്ന് വിവിധ വിനോദ കായികമത്സരങ്ങൾ അരങ്ങേറി.

കേരളത്തിൽ നിന്നും സൗദി കാണാനെത്തിയ മാവേലിയുടെ വരവോടെയാണ് കലാസന്ധ്യ ആരംഭിച്ചത്. പുലികളിയും, നൃത്തവുമായി ആർപ്പു വിളികളോടെ മാവേലിയെ എതിരേറ്റ നിറഞ്ഞ സദസ്സിന് മുൻപിൽ, തുടർന്ന് നിരവധി പ്രവാസി കലാകാരന്മാർ മനോഹരമായ സംഗീത, നൃത്ത, വാദ്യപ്രകടന, അഭിനയ, ഹാസ്യ കലാപരിപാടികൾ അവതരിപ്പിച്ചു. കലാസന്ധ്യയിൽ മീനു അരുൺ അവതാരകയായി. മത്സരങ്ങളിലെ വിജയികൾക്കും, പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും പരിപാടിയുടെ അവസാനം നവയുഗം നേതാക്കൾ ഉപഹാരങ്ങൾ സമ്മാനിച്ചു.

പൂവിളി-2025 പരിപാടിയ്ക്ക് നവയുഗം നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, രഞ്ജിത പ്രവീൺ, സാജൻ കണിയാപുരം, ബിജു വർക്കി, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ശരണ്യ ഷിബു, തമ്പാൻ നടരാജൻ, സഹീർഷ, സംഗീത ടീച്ചർ, ഷാജി മതിലകം, റിയാസ്, വിനീഷ് അമ്പലപുഴ, മണിക്കുട്ടൻ, ഷിബുകുമാർ, ജാബിർ, മഞ്ജു അശോക്, വിനോദ് കുഞ്ഞ്, സിയാദ് കൊല്ലം, കെ.കെ രാജൻ, നന്ദകുമാർ, ഷീബ സാജൻ, മുഹമ്മദ് ഷിബു, റഷീദ്, ജോസ് കടമ്പനാട്, സാബു വർക്കല, സുനിൽ, സുധീഷ്, വർഗീസ്, വിനീഷ് നടകുമാർ, അമീന റിയാസ്, ദീപ സുധീഷ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.


Read Previous

കേളി ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു.

Read Next

കുട്ടികളുടെ വായനാനുഭവം കൊണ്ട് സവിശേഷമായി; അവധിക്കാലത്തെ ചില്ല വായന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »