Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയാളികള്‍ക്ക് ഓണ സമ്മാനം; വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകളുടെ എണ്ണം കൂട്ടി


തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനില്‍ കോച്ചുകളുടെ എണ്ണം കൂട്ടി. മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന നിലയിലാണ് റെയില്‍വേയുടെ നടപടി. 14 കോച്ചുകളായിരുന്നത് നാല് കോച്ചുകള്‍ കൂടി വര്‍ദ്ധിപ്പിച്ച് 18 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം – മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരതിലാണ് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലായിരിക്കും 18 കോച്ചുകളുള്ള പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക.

രാവിലെ 6.25ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 3.05ന് ആണ് തിരുവനന്തപുരത്ത് എത്തുന്നത്. മടക്കയാത്രയില്‍ വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രം 12.40ന് മംഗളൂരുവില്‍ എത്തിച്ചേരും. കേരളത്തില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ട്രെയിന്‍ നിര്‍ത്തുക. 8.40 മണിക്കൂറുകളിലാണ് 619 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പിന്നിടുന്നത്.

നേരത്തെ കേരളത്തിന് ആദ്യം അനുവദിച്ച തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരതിനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. 16 കോച്ചുകളുമായി സര്‍വീസ് ആരംഭിച്ച ഈ ട്രെയിന്‍ പിന്നീട് 20 കോച്ചുകളാക്കി ഉയര്‍ത്തിയിരുന്നു. ആദ്യം അനുവദിച്ച ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റ് ആയതോടെയാണ് രണ്ടാമത് ഒരു ട്രെയിന്‍ കൂടി കേരളത്തിന് റെയില്‍വേ അനുവദിച്ചത്. നിലവില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളും ഒക്കുപ്പന്‍സി റേറ്റില്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.

കഴിഞ്ഞ വര്‍ഷം എറണാകുളം – ബംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഇത് സ്ഥിരം സര്‍വീസ് ആക്കി മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം പക്ഷേ റെയില്‍വേ അംഗീകരിച്ചിരുന്നില്ല.


Read Previous

തിരഞ്ഞെടുപ്പ് കമ്മിഷൻ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനിൽകുമാർ തൃശൂർ മുൻ കളക്ടർക്കും രണ്ടിടത്ത് വോട്ട്

Read Next

സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »