ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജുബൈല്‍:ലോകമലയാളികളുടെ ഒരുമയുടെ ഉത്സവമായ ഓണത്തെ വരവേറ്റ് സിറ്റി ഫ്ലവര്‍ ജുബൈല്‍ ഹൈപ്പര്‍ മാര്‍കെറ്റില്‍ ഓണം പായസമത്സരം സംഘടിപ്പിച്ചു. മാജീഷ്യൻ, ഷെഫ്, [1] ടെലിവിഷൻ ഷോ അവതാരകൻ, സ്റ്റേജ് കൊറിയോഗ്രാഫർ, പെർഫോമർ എന്നീ നിലകളിൽ പ്രശസ്തനായ രാജ് കലേഷ് മുഖ്യ അതിഥിയായി പങ്കെടുത്തു.
കേരളത്തിൽ പോലും അന്യമായിക്കൊണ്ടിരിക്കുന്ന അപൂർവയിനം പായസങ്ങളുടെ വൈവിധ്യമേളനം ഒരുക്കിയ പായസ മത്സരം കാണികള്‍ക്കും വിധികര്‍ത്താക്കള്‍ക്ക് ഒരു പോലെ മധുരതരമായി. തെങ്ങിന്‍പൂക്കുല പായസം മുതൽ ദശപുഷ്പ പായസം വരെ പാകം ചെയ്തു കൊണ്ടുവന്ന പ്രവാസി വനിതകളും പുരുഷന്മാരും വിധികർത്താക്കളെ പോലും അതിശയിപ്പിച്ച മത്സരമാണ് കാഴ്ചവച്ചത്.

വിത്യസ്ത പായസ വിഭവങ്ങള്‍ അരങ്ങേറിയ മത്സരത്തില്‍ ഒന്നാം സമ്മാനം റുക്‌സാന സമീർ കരസ്ഥമാക്കി രണ്ടാം സമ്മാനം .ആയിഷ ഷഹീൻ, മൂന്നാം സമ്മാനം രണ്ടു പേര്‍ പങ്കിട്ടു പ്രമോദ് & ബീപാത്തുമ്മ. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരും വിത്യസ്ത രുചികൂട്ടുകള്‍ ഒരുക്കിയ പായസമാന് മത്സരത്തില്‍ ഒരുക്കിയതെന്ന് വിധികര്‍ത്താവ് കൂടിയായ രാജ് കലേഷ് പറഞ്ഞു.
മത്സരം കാണുന്നതിനും രുചികൂട്ടുകള്‍ നുണയുന്നതിനും ജുബൈലിലെ സാമുഹ്യ സംസകരിക ജീവകാരുണ്യ രംഗത്തെ നിരവധി എത്തിയിരുന്നു, സക്കീര്‍ മാനേജർ സിറ്റി ഫ്ലവര്‍ ഹൈപ്പർ ജുബൈൽ, നൗഷാദ് മാർക്കറ്റിംഗ് മാനേജർ സിറ്റിഫ്ലവർ, എന്നിവര്‍ പായസ മേളക്ക് നേതൃത്വം കൊടുത്തു. സപ്ത ശ്രീജിത് അവതാരിക ആയിരുന്നു.

പ്രവാസി മലയാളികള്‍ക്ക് ഓണത്തിന്‍റെ 28 ഓളം വിഭവങ്ങള്‍ ഉള്‍പെടുത്തി വിപുലമായ ഓണസദ്യ ചുരുങ്ങിയ വിലയില്‍ ജുബൈല്‍ ഹൈപ്പറില്‍ ഒരുക്കിയിട്ടുണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് കാത്തിരിപ്പ് ഇല്ലാതെ തിരുവോണസദ്യ ലഭ്യമാണ്.
