ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപെട്ട്; സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ വീണ്ടും ചര്‍ച്ചക്ക് ക്ഷണിച്ച് പശ്ചിമ ബംഗാൾ സർക്കാർ, ഇന്ന് വൈകീട്ട് മുഖ്യമന്ത്രി മമതാ ബാനർജിയുടെ കൊൽക്കത്തയിലെ വീട്ടിലേക്ക് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ ചർച്ചകൾക്കായി ക്ഷണിച്ചു. അഞ്ചാമത്തെയും അവസാന ത്തെയും യോഗത്തിലേക്ക് ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധികളെ ക്ഷണിച്ചിട്ടു ണ്ടെന്ന് ബംഗാൾ ചീഫ് സെക്രട്ടറി മനോജ് പന്ത് ഇമെയിലിൽ വഴിയാണ് അറിയിപ്പ് നല്‍കിയത്
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ യോഗത്തിൻ്റെ തത്സമയ സ്ട്രീമിങ്ങോ വീഡിയോഗ്രാഫിയോ ഉണ്ടാകില്ലെന്ന് ഉദ്യോഗസ്ഥർ കത്തിൽ പറഞ്ഞു. എന്നാൽ യോഗത്തിൻ്റെ മിനിറ്റ്സ് രേഖപ്പെടുത്തി ഇരുപക്ഷവും ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് അഞ്ചാമത്തെയും അവസാനത്തെയും തവണയാണ് ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയും പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി ഞങ്ങൾ നിങ്ങളെ സമീപിക്കുന്നത്. തലേദിവസം (ശനിയാഴ്‌ച) ഞങ്ങൾ നടത്തിയ ചർച്ചയ്‌ക്ക് അനു സൃതമായി, കാളിഘട്ടിലെ വസതിയിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്‌ക്ക് ഞങ്ങൾ നിങ്ങളെ വീണ്ടും തുറന്ന മനസ്സോടെ ചർച്ചകൾക്കായി ക്ഷണിക്കുന്നു,’
യോഗത്തിൻ്റെ തത്സമയ സംപ്രേക്ഷണം ചെയ്യണമെന്ന മുൻ ആവശ്യത്തെച്ചൊല്ലി ഡോക്ടർമാരും ബംഗാൾ സർക്കാരും നിലവിൽ തർക്കത്തിലാണ്. യോഗത്തിൻ്റെ തത്സമയ സംപ്രേക്ഷണം അനുവദിക്കാൻ മമത ബാനർജി സർക്കാർ വിസമ്മതിച്ചപ്പോൾ, ചർച്ചകൾ വീഡിയോ റെക്കോർഡ് ചെയ്യുമെന്ന് സമരം ചെയ്യുന്നവര്‍ പറഞ്ഞു. പ്രതി ഷേധിക്കുന്ന ഡോക്ടർമാരുടെ സംഘം ഇന്ന് വൈകിട്ട് 4.45ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
