Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’: കെ രാധാകൃഷ്ണൻ ജെപിസിയിൽ; എംപിമാരുടെ എണ്ണം 39 ആക്കി


ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടുകൊണ്ടുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം ബില്‍ പരിശോധിക്കാനുള്ള ജെപിസി യിലെ എംപിമാരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ 39 ആയി ഉയര്‍ത്തി.

സിപിഎമ്മിന്റെ കെ രാധാകൃഷ്ണനും ജെപിസിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ലോക് ജനശക്തി പാര്‍ട്ടി ( രാംവിലാസ്) എന്നീ പാര്‍ട്ടി എംപിമാരെയും ജെപിസിയില്‍ ഉള്‍പ്പെടുത്തി. ബിജെപിയില്‍ നിന്ന് ബൈജയന്ത് പാണ്ഡെ, സഞ്ജയ് ജയ്‌സ്വാള്‍ എന്നിവരും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ഛോട്ടേലാല്‍ എന്നിവരെയും പുതുതായി ഉള്‍പ്പെടുത്തി.

ശിവസേന ( ഉദ്ധവ് താക്കറെ) വിഭാഗത്തില്‍ നിന്നും അനില്‍ ദേശായ്, എല്‍ജെപിയില്‍ നിന്ന് സംഭാവി എന്നിവരും ജെപിസിയില്‍ ഇടംനേടി. സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ലോക്‌സഭയില്‍ നിന്ന് 27 എംപിമാരും, രാജ്യസഭയില്‍ നിന്ന് 12 എംപിമാരുമാണ് ഇടംപിടിച്ചിട്ടുള്ളത്. മുന്‍ കേന്ദ്രമന്ത്രി പി പി ചൗധരിയാണ് ജെപിസി അധ്യക്ഷന്‍. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്ന ബില്‍ എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചത്.


Read Previous

അംബേദ്കർക്കെതിരായ പരാമർശം : പാർലമെന്റിൽ ഇന്നും പ്രതിഷേധം; ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Read Next

നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന് പറഞ്ഞു. തോളത്ത് തട്ടി ഞാൻ വിളിച്ചു. ഇന്ന ആളാണ് ഞാൻ എന്ന് പറഞ്ഞു; ഒരു പ്രതികരണവുമില്ല. ഓർമ്മ ഉണ്ട്, സംസാരിക്കാനാവുന്നില്ല’; എംടിയെ ആശുപത്രിയിൽ സന്ദർശിച്ച് കാരശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »