തിരുവനന്തപുരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പൊളളലേറ്റു


തിരുവനന്തുപുരം: തിരുവനന്തപുരം കൈതമുക്കില്‍ ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കടയുടമ അപ്പു ആചാരിയാണ് മരിച്ചത്. 81 വയസായിരുന്നു. തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു.

ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മരിച്ചയാളുടെ മകനും ചിപ്‌സ് കടയിലെ ജീവനക്കാരനുമാണ് പൊള്ളലേറ്റത്. ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. സമീപത്തെ കടകളിലേക്ക് തീപടര്‍ന്നു. രണ്ട് കടകള്‍ ഭാഗികമായി കത്തിനശിച്ചു.

കടയില്‍ എട്ട് ഗ്യാസ് കുറ്റികളുണ്ടായിരുന്നു. അതില്‍ മൂന്നെണ്ണം പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.


Read Previous

അന്വേഷണത്തിന് എതിരായ വാദങ്ങളില്‍ കഴമ്പില്ല; എസ്എഫ്‌ഐഒയെ ഏല്‍പ്പിച്ചത് ചട്ടപ്രകാരം; എക്‌സാലോജിക് വിധിന്യായം പുറത്ത്

Read Next

എംഎല്‍എമാരെ കൂകിവിളിച്ച് ജനം; അടങ്ങാതെ പ്രതിഷേധം; പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »