ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: പുതുവത്സര രാവില്‍ അബുദാബിയിലെ ശെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ആകാശത്തിലേക്ക് പറന്നുയര്‍ന്ന ഒരു ലക്ഷം ബലൂണുകള്‍ വെറും ബലൂണുകളായി രുന്നില്ല. മറിച്ച് അബുദാബിയുടെ പച്ചപ്പില്‍ മരമായും പൂക്കളായും വളരാന്‍ കഴിയുന്ന 10 കോടി ചെടിവിത്തുകളും വഹിച്ചാണ് അവ ചക്രവാളത്തിൻ്റെ വിരിമാറിലേക്ക് ഉയര്‍ന്നുപൊങ്ങിയത്.

അബുദാബിയിലെ അല്‍ വത്ബയില്‍ നടന്ന ഫെസ്റ്റിവലില്‍ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടികളില്‍ വലിയ തോതില്‍ ജനങ്ങളില്‍ ആവേശവും ആശ്ചര്യവും വാരിവിതറിയ ഒന്നായിരുന്നു രാത്രി 10 മണിക്ക് ആരംഭിച്ച ബലൂണ്‍ പറത്തല്‍. വെള്ള, കറുപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് തുറന്നുവിട്ടതോടെ വിസ്മയകരമായ ദൃശ്യഭംഗിക്ക് കളമൊരുങ്ങുകയായിരുന്നു. ബലൂണ്‍ പറത്തല്‍ പ്രദര്‍ശനം ആരംഭിച്ചതോടെ കൂടിനിന്ന് ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു. തങ്ങള്‍ക്ക് മുകളില്‍ വിരിഞ്ഞ മനോഹരമായ കാഴ്ചയില്‍ വിസ്മയത്തോടെ അവരുടെ കണ്ണുകളും വിടര്‍ന്നു.
എന്നാല്‍ ബലൂണുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്ന ശേഷമാണ് അവ വെറും ബലൂണുകളല്ലെന്നും അവയ്ക്കകത്ത് ബലൂണുകളെക്കാള്‍ മനോഹരമായ ഒരു ദൗത്യം ഉണ്ടായിരുന്നുവെന്ന കാര്യം ആസ്വാദകര്‍ അറിയുന്നത്. അബൂദാബിയെ കൂടുതല്‍ ഹരിതാഭമാക്കുക എന്ന ദൗത്യം. ഇതിനായി ഓരോ ബലൂണിലും 1,000 വീതം വിത്തുകളുടെ വൈവിധ്യമാര്‍ന്ന ശേഖരം അടങ്ങിയിരുന്നു. അതില്‍ നാടന്‍ മരങ്ങളും പൂക്കളായ ഗാഫ്, സമര്‍, മറ്റ് മരുഭൂമി സസ്യങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
പ്രകൃതിയില്‍ അലിഞ്ഞു ചേരുന്ന ബയോഡീഗ്രേഡബിള്‍ വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ചവയായിരുന്നു ഈ പരിസ്ഥിതി സൗഹൃദ ബലൂണുകള്‍. 100 ശതമാനം പ്രകൃതിദത്ത ലാറ്റക്‌സ് ഉപയോഗിച്ചാണ് അവ നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗത്തിന് ശേഷം അവ എളുപ്പത്തില്‍ മണ്ണില്‍ ലയിക്കും. ഈ നൂതന സംരംഭം സുസ്ഥിരതയും കാര്‍ഷിക നവീകരണവും പ്രോത്സാഹിപ്പിക്കുന്ന ശെയ്ഖ് സായിദിൻ്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
അബുദാബിയെ ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ട് നേരത്തേയും സമാന പദ്ധതികള്‍ അബൂദാബി ആവിഷ് ക്കരിച്ച് നടപ്പിലാക്കിയിരുന്നു. 2024 ല്‍, പ്രതിദിനം 100 ലധികം ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള പ്രദേശത്ത് വിത്ത് പാകാന്‍ കഴിയുന്ന ഡ്രോണുകള്‍ അധികൃതര്‍ അവതരിപ്പിച്ചു. ഓരോ സീഡിങ് ഡ്രോണിലും ഒരേസമയം 53 ഇനം വിത്തുകള്‍ നിറച്ചായിരുന്നു ദൗത്യം. അന്താരാഷ്ട്ര പരിസ്ഥിതി സാങ്കേതിക കമ്പനിയായ ദേന്ദ്രയുമായി സഹകരിച്ചായിരുന്നു ഈ പദ്ധതി.
