ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
പാരിസ്: പതിനാറ് ദിവസം നീണ്ട കായിക മാമാങ്കത്തിന് വർണാഭമായ സമാപനം. സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികൾക്കൊടുവിലാണ് 2024 ഒളിംപിക്സിന് പര്യവസാനമായത്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ ശ്രീജേഷും ഇരട്ട വെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാകറും ഇന്ത്യൻ പതാക വഹിച്ച് രാജ്യത്തിന് അഭിമാനമായി.
അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽ നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. 2028 ലാണ് അടുത്ത ഒളിംപിക്സിന് യുഎസ് വേദിയാവുക. യുഎസിന്റെ ദേശീയ ഗാനം ആലപിച്ചു കൊണ്ടാണ് ഒളിംപിക്സ് സമാപനച്ചടങ്ങുകൾ അവസാനിച്ചത്. 126 മെഡലുകള്‍ നേടി യുഎസ് ഒന്നാം സ്ഥാനക്കാരായപ്പോള്‍ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.
ആഘോഷരാവിന് മാറ്റുകൂട്ടാന്‍ ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാ പരിപാടികളും ഫ്രാൻസിലെ ഫീനിക്സ് ബാൻഡിന്റെ സംഗീത പരിപാടികളും അരങ്ങേറി. 70,000ത്തിലധികം ആരാധകരാണ് സമാപനച്ചടങ്ങിനായി സ്റ്റേഡിയത്തിലെത്തിയത്.
പാരിസ്: 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്സ് സ്വര്‍ണ നേട്ടത്തില്‍ അമേരിക്കയെ പിന്തള്ളിയ ചൈനയുടെ ആഹ്ലാദത്തിനു അല്‍പ്പായുസ്. 40 സ്വര്‍ണ മെഡലുകളുമായി ചൈനയ്‌ക്കൊപ്പം അമേരിക്കയും എത്തി. മൊത്തം മെഡല്‍ നേട്ടത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനം സ്വന്തമാക്കി. അവസാന മത്സരമായ വനിതാ ബാസ്‌കറ്റ് ബോള്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തിയാണ് അമേരിക്ക സ്വര്‍ണ നേട്ടത്തില്‍ ചൈനയ്‌ക്കൊപ്പമെത്തിയത്. തുടരെ എട്ടാം തവണയാണ് അമേരിക്ക വനിതാ ബാസ്‌കറ്റ് ബോള്‍ സ്വര്‍ണം നിലനിര്‍ത്തുന്നത്.
40 സ്വര്‍ണം, 44 വെള്ളി, 42 വെങ്കലം മെഡലുകളുള്ള അമേരിക്കയുടെ ആകെ നേട്ടം 126. മെഡല്‍ നേട്ടം 100 കടത്തിയ ഏക രാജ്യമായി യുഎസ്എ മാറി. ചൈന രണ്ടാം സ്ഥാന ത്ത്. 40 സ്വര്‍ണം, 27 വെള്ളി, 24 വെങ്കലവുമായി ചൈനയ്ക്ക് ആകെ 91 മെഡലുകള്‍.
2008ല്‍ സ്വന്തം നാട്ടിലെ നഗരമായ ബെയ്ജിങില്‍ നടന്ന പോരാട്ടത്തിലാണ് നേരത്തെ ചൈന സ്വര്‍ണ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ പ്രതീക്ഷ വച്ചെങ്കിലും അവസാന ഘട്ടത്തില്‍ നടകീയമായി തുടരെ നാലാം ഒളിംപിക്‌സിലും അമേരിക്ക തന്നെ മുന്നിലെത്തി.
20 സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം മെഡലുകളുമായി ജപ്പാന്‍ മൂന്നാമത്. 18 സ്വര്‍ണം, 19 വെള്ളി, 16 വെങ്കലവുമായി ഓസ്ട്രേലിയയും 16 സ്വര്‍ണം, 25 വെള്ളി, 22 വെങ്കലവുമായി ആതിഥേയരായ ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ഒരു വെള്ളി അഞ്ച് വെങ്കലം മെഡലുകളാണ് ഇന്ത്യക്ക്. ആറ് മെഡലുകളുമായി ഇന്ത്യ 71ാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്.
16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്സ് സ്വര്‍ണ നേട്ടത്തില്‍ അമേരിക്കയെ പിന്തള്ളിയ ചൈനയുടെ ആഹ്ലാദത്തിനു അല്‍പ്പായുസ്. 40 സ്വര്‍ണ മെഡലുകളുമായി ചൈനയ് ക്കൊപ്പം അമേരിക്കയും എത്തി. മൊത്തം മെഡല്‍ നേട്ടത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനം സ്വന്തമാക്കി. അവസാന മത്സരമായ വനിതാ ബാസ്‌കറ്റ് ബോള്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തിയാണ് അമേരിക്ക സ്വര്‍ണ നേട്ടത്തില്‍ ചൈനയ്‌ക്കൊപ്പമെത്തിയത്. തുടരെ എട്ടാം തവണയാണ് അമേരിക്ക വനിതാ ബാസ്‌കറ്റ് ബോള്‍ സ്വര്‍ണം നിലനിര്‍ത്തുന്നത്.