

ഒഐസിസി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി. ടി.തോമസ്അനുസ്മരണ യോഗം സംഘടിപ്പിച്ചു. രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ഉന്നത മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത നേതാവായി രുന്നു പി ടി. തോമസ് എന്നും, പരിസ്ഥിതി വിഷയങ്ങളിലും സ്ത്രീ സുരക്ഷ വിഷയങ്ങളിലും വ്യക്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടായിരുന്ന പി ടി തോമസിന്റെ അകാലത്തിൽ ഉണ്ടായ വിയോഗം കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നികത്താൻ കഴിയാത്ത നഷ്ടമാണെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ എല്ലാവരും അഭിപ്രായപെട്ടു .


ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗത്തിന് ഇടുക്കി ജില്ലാ ഭാരവാഹിയും സീനിയർ ഒഐസിസി നേതാവുമായ ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. ഒഐസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘു നാഥ് പറശിനിക്കടവ് പി ടി . തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.

ഒഐസിസി ഗ്ലോബൽ കമ്മിറ്റി നേതാവ് ഷിഹാബ് കൊട്ടുകാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, യഹിയ കൊടുങ്ങല്ലൂർ ജില്ലാ അധ്യക്ഷൻമാരായ സജീർ പൂന്തറ, സുഗതൻ നൂറനാട്, സുരേഷ് ശങ്കർ മജീദ് കണ്ണൂർ മറ്റു ജില്ലാ കമ്മിറ്റി പ്രതിനിധികളായ അജയൻ ചെങ്ങന്നൂർ, അബ്‌ദുൾ കരീം കൊടുവള്ളി,,സക്കീർ ദാനത്ത്, വിനീഷ് ഒതായി, വിജയൻ നെയ്യാറ്റിൻകര, നാസർ കല്ലറ എന്നിവർ പി ടി.തോമസിനെ അനുസ്മരിച്ച് സംസാരിച്ചു.
നിഷാദ് ഈസ സ്വാഗതവും ഷാനവാസ് വെംബ്ളി നന്ദിയും പറഞ്ഞു…
