ഒന്നാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഗേല്‍ 508 കോടി വാങ്ങി; വെളിപ്പെടുത്തലുമായി ഇഡി


റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെ ടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായി ഇഡി വെളിപ്പെടുത്തി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. സംസ്ഥാന ത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

തന്റെ കൈവശമുള്ള പണം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ‘ബാഗേല്‍’ എന്നയാള്‍ക്ക് നല്‍കാനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ഇഡി പറയുന്നു. ഇയാളില്‍നിന്നു പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയതായും മഹാദേവ് നെറ്റ്വര്‍ക്കിന്റെ ഉന്നതോദ്യോഗസ്ഥനായ ശുഭം സോണിയുടെ ഇമെയില്‍ പരിശോധിച്ചതില്‍നിന്നുമാണ് വിവരം ലഭിച്ചത്. വിഷയ ത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി അറിയിച്ചു. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് 4 ദിവസം മാത്രം അവശേഷിക്കെയാണ് ഇക്കാര്യം പുറത്തുവന്നത്. നവംബര്‍ 7, 17 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍.


Read Previous

ബന്ദികളെ തിരഞ്ഞ് യുഎസും! ഗാസയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തി

Read Next

ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മററി തെരഞ്ഞെടുപ്പ്: ഷെഫീക്ക് പുരക്കുന്നിൽ പ്രസിഡണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »