Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐഫോൺ 17 സീരിസ് പുറത്തിറക്കാൻ മണിക്കൂറുകൾ മാത്രം: ഏതൊക്കെ ഉപകരണങ്ങൾ പ്രതീക്ഷിക്കാം? ലോഞ്ച് ഇവന്‍റ് ലൈവായി കാണാം


ഹൈദരാബാദ്: ആപ്പിളിന്‍റെ ഐഫോൺ 17 സീരിസിന്‍റെ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ. ഇന്ന് (സെപ്റ്റംബർ 9) ഇന്ത്യൻ സമയം രാത്രി 10:30ന് കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ വെച്ച് നടക്കുന്ന ഇവന്‍റിലാണ് ഐഫോൺ 17 സീരിസ് ഉൾപ്പെടെയുള്ള ആപ്പിൾ ഉത്‌പന്നങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ പുറത്തിറക്കുക. ‘Awe dropping’ എന്ന് പേരിട്ട പരിപാടിയിൽ അടുത്ത തലമുറ ഐഫോൺ മോഡലുകളായ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുൾപ്പെടെ നിരവധി ആപ്പിൾ ഉത്‌പന്നങ്ങൾ പുറത്തിറക്കും.

ആപ്പിൾ വാച്ച് സീരീസ്, എയർപോഡുകൾ ഉൾപ്പെടെയുള്ള മറ്റ് ആക്‌സസറികളും കമ്പനി പുറത്തിറ ക്കുമെന്ന് പ്രതീക്ഷിക്കാം. ആപ്പിളിന്‍റെ ലോഞ്ച് ഇവന്‍റ് ലോകത്തെവിടെ നിന്നും ഓൺലൈനായി കാണാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. ‘Awe dropping’ ഇവന്‍റിന്‍റെ ലൈവ് സ്‌ട്രീമിങ് എപ്പോൾ, എവിടെ, എങ്ങനെ കാണാമെന്ന് പരിശോധിക്കാം.

ആപ്പിൾ ഇവന്‍റ് 2025: എപ്പോൾ, എവിടെ, എങ്ങനെ കാണാം

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം രാത്രി 10:30ന് ആരംഭിക്കുന്ന ആപ്പിൾ ഇവന്‍റ് കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്യും. താൽപ്പര്യമുള്ളവർക്ക് ആപ്പിളിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനൽ, ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പിൾ ടിവി ആപ്പ് എന്നിവ സന്ദർശിച്ച് തത്സമയ പരിപാടി സൗജന്യമായി കാണാൻ കഴിയും. ലൈവ് സ്‌ട്രീമിങ് കാണുന്നതിനുള്ള യൂട്യൂബ് ചാനലിന്‍റെ ലിങ്ക് ചുവടെ നൽകുന്നു.

ആപ്പിൾ ഇവന്‍റ് 2025: എന്തൊക്കെ പ്രതീക്ഷിക്കാം?

ഐഫോൺ 17 സീരിസ്: ഇത്തവണ നടക്കുന്ന ഇവന്‍റിൽ ആപ്പിൾ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, ഐഫോൺ 17 എയർ എന്നീ നാല് പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. പ്ലസ് വേരിയന്‍റിന് പകരം ഇത്തവണ ഐഫോൺ 17 എയർ ആയി രിക്കും ഉണ്ടായിരിക്കുകയെന്ന് നിരവധി റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ ഇതുവരെയുള്ള മോഡലു കളിൽ വച്ച് ഏറ്റവും വണ്ണം കുറഞ്ഞ മോഡലായിരിക്കും ഐഫോൺ 17 എയർ എന്നാണ് പറയപ്പെടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 17 എയറിന് 5.5 മില്ലീമീറ്റർ മാത്രമേ വണ്ണമുണ്ടാകൂ. ഇത് ഐഫോൺ 16 പ്രോയേക്കാൾ വണ്ണം കുറഞ്ഞതായിരിക്കും. എന്നാൽ മറ്റ് മോഡലുകളേക്കാൾ കുറഞ്ഞ ബാറ്ററി ലൈഫ് ആയിരിക്കും ഇത് വാഗ്‌ദാനം ചെയ്യുക. മാത്രമല്ല, ഒരൊറ്റ പിൻ ക്യാമറ ആയിരിക്കും ഐഫോൺ 17 എയറിലുണ്ടാവുക.

ഇത്തവണ പ്രോ മോഡലുകളും പുനർരൂപകൽപ്പന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രോ മോഡലുകൾക്ക് പിൻഭാഗത്ത് ഒരു പുതിയ ക്യാമറ ഐലൻഡ് അല്ലെങ്കിൽ ക്യാമറ ബമ്പ് ഉണ്ടായി രിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 17 പ്രോ മോഡലിന്‍റെ ലോഗോ വയർലെസ് ചാർജർ ഫീച്ചർ ചെയ്യുന്നതിനായി മാറ്റിസ്ഥാപിക്കാനും സാധ്യതയുണ്ട്.

ഐഫോൺ 17 പ്രോയിൽ 12MP ക്യാമറയ്ക്ക് പകരം 48MP ക്യാമറ ഉണ്ടായിരിക്കാം. കൂടാതെ ഏറ്റവും പുതിയ എ19 പ്രോ ചിപ്‌സെറ്റ് ആയിരിക്കും ഇതിന് കരുത്ത് പകരുക. ഐഫോൺ 17 സീരിസിൽ 120Hz റിഫ്രഷ് റേറ്റുള്ള പ്രോമോഷൻ OLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പിൾ വാച്ച് സീരിസ് 11: നിലവിലുള്ള ആപ്പിൾ വാച്ച് സീരിസ് 10ന്‍റെ അതേ ഡിസൈനിൽ തന്നെയായി രിക്കും ആപ്പിൾ വാച്ച് സീരീസ് 11 അവതരിപ്പിക്കുക. ബ്രൈറ്റ്‌നെസും കളർ ഔട്ട്‌പുട്ടും വർധിപ്പിക്കുന്ന പുതിയ സ്‌ക്രീനുമായി പുറത്തിറക്കാനാണ് സാധ്യത. അതേസമയം ആപ്പിളിന്‍റെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള സ്‌മാർട്ട് വാച്ചായ ആപ്പിൾ വാച്ച് എസ്ഇയിൽ വലിയ സ്‌ക്രീനും വേഗതയേറിയ ചിപ്‌സെറ്റും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. വലിയ സ്‌ക്രീൻ, കമ്പനിയുടെ പുതിയ മോഡം വഴിയുള്ള 5G കണക്റ്റിവിറ്റി, ടെക്‌സ്‌റ്റ് മെസേജിംഗിനും അടിയന്തര കോളുകൾക്കുമായി ആപ്പിളിന്‍റെ സാറ്റലൈറ്റ് സേവനം ഉപയോഗിക്കാനുള്ള ഓപ്ഷൻ എന്നിവ ഉൾപ്പെടെ കഴിഞ്ഞ വർഷത്തെ ആപ്പിൾ വാച്ച് അൾട്ര കമ്പനി ഇത്തവണ അപ്‌ഗ്രേഡ് ചെയ്‌തേക്കാം.

എയർപോഡ് പ്രോ 3: എയർപോഡ്‌സ് പ്രോ സീരിസിന്‍റെ മെച്ചപ്പെടുത്തിയ പതിപ്പും ആപ്പിൾ ഇവന്‍റിൽ അവതരിപ്പിച്ചേക്കാം. പുതിയ റിപ്പോർട്ട് അനുസരിച്ച്, എയർപോഡുകളിൽ ക്യാമറകൾ ഉൾപ്പെടുത്തുന്നത് കമ്പനി പരീക്ഷിച്ചു. എഐയുമായി സംയോജിപ്പിച്ചായിരിക്കും ഇതിന്‍റെ പ്രവർത്തനം. ഇത് ധരിക്കുന്ന വ്യക്തിയുടെ ചുറ്റുപാടുകൾ മനസ്സിലാക്കുകയും സ്ഥിരമായ ഓഡിയോ അനുഭവം നൽകുകയും ചെയ്യും.

എയർപോഡ് പ്രോ 3 പുനർരൂപകൽപ്പന ചെയ്‌ത ചാർജിങ് കേസുമായി വന്നേക്കാം. പുതിയ പെയറിങ് മെക്കാനിസവുമായി ഇത് പുറത്തിറക്കാനാണ് സാധ്യത. എയർപോഡുകൾക്ക് സംഭാഷണങ്ങൾ തത്സമയം വിവർത്തനം ചെയ്യാൻ കഴിയുന്ന പുതിയ സോഫ്റ്റ്‌വെയർ കഴിവുകൾ ആപ്പിൾ വികസിപ്പിച്ചുകൊണ്ടി രിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഐഒഎസ് 26, ഐപാഡോസ് 26 എന്നിവയിലെ ആപ്പിൾ ഇന്‍റലിജൻ സിൽ ഈ സവിശേഷത ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.


Read Previous

രാജ്യം ഉറ്റുനോക്കുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ട് രേഖപ്പെടുത്തി മോദിയും ഖാര്‍ഗെയും സോണിയാഗാന്ധിയും, ആര് വിജയിക്കും? കണക്കുകള്‍ ഇങ്ങനെ

Read Next

പ്രതിഷേധം അവസാനിപ്പിക്കാതെ ജെൻ സി ‘മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, പ്രധാനമന്ത്രി രാജിവയ്‌ക്കും വരെ പിന്നോട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »