Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യതാത്പര്യം മാത്രം, ഇന്ത്യയ്ക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല’; താരിഫ് ചര്‍ച്ചകള്‍ക്കിടെ രാജ്‌നാഥ് സിങ്


ന്യൂഡല്‍ഹി: രാജ്യ താത്പര്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ ഇരട്ട താരിഫില്‍ ചര്‍ച്ചകള്‍ സജീവമാകു ന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്ത എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഉറച്ച താത്പര്യങ്ങള്‍ മാത്രമാണുള്ളത് എന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്‍ഡിടിവി ഡിഫന്‍സ് സമ്മിറ്റില്‍ ആയിരുന്നു കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.

‘ആഗോളതല വ്യാപാര മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വികസിത രാജ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ സംരക്ഷണവാദികളായി മാറുന്നു. എന്നാല്‍ ഇന്ത്യ തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ ആരെയും തങ്ങളുടെ ശത്രുവായി കണക്കാക്കുന്നില്ല. പക്ഷേ ജനങ്ങളുടെ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. എന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയെ പരാമര്‍ശിച്ച് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഏകദേശം 24,000 കോടി രൂപയായി ഉയര്‍ന്നുവെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. 2014ല്‍ 700 കോടി രൂപ ആയിരുന്ന കയറ്റുമതിയാണ് പത്ത് വര്‍ഷത്തിനിടെ വലിയ വളര്‍ച്ച നേടിയത്. ഇറക്കുമതിക്കാരനില്‍ നിന്ന് വളര്‍ന്നുവരുന്ന കയറ്റുമതിക്കാരനിലേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ചയാണ് കണക്കുകള്‍ അടയാളപ്പെടുത്തുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.


Read Previous

ലൈംഗിക ചൂഷണം, പീഡനം ; റിപ്പോർട്ടർ ടി.വിക്കെതിരെ ആരോപണവുമായി മറ്റൊരു മാധ്യമപ്രവർത്തക കൂടി

Read Next

കേളി – ടിഎസ്ടി കപ്പ് : രത്‌നഗിരി റോയൽസ് ചാമ്പ്യന്മാർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »