ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജിദ്ദ: മെയ് 24 അഥവാ ഹിജ്‌റ മാസം ദുല്‍ ഖഅദ് 16 മുതല്‍ ജൂണ്‍ 26 അഥവാ ദുല്‍ ഹിജ്ജ 20 വരെയുള്ള കാലയളവില്‍ ഉംറ തീര്‍ഥാടനത്തനുള്ള അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്കു മാത്രം. സൗദി അധികൃതര്‍ നല്‍കുന്ന ആധികാരിക ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ദുല്‍ ഖഅദ 25 അഥവാ ജൂണ്‍ രണ്ട് മുതല്‍ ദുല്‍ ഹിജ്ജ 14 അഥവാ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്ന സൗദി പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പ്പെടെയുള്ള നിയമലംഘകര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ നഗരമായ മക്ക, സെന്‍ട്രല്‍ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍, റുസൈഫയിലെ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പ്രവേശിച്ച് പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ചുമത്തുക.
ഇതുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചത്തിന് ആദ്യം പിടിക്കപ്പെട്ടയാള്‍ വീണ്ടും ഇതേ കുറ്റത്തിന് പിടിക്കപ്പെടുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയായി വര്‍ധിക്കും. വീണ്ടും ആവര്‍ത്തിക്കുന്ന പക്ഷം പിഴത്തുക അനുവദിച്ച് പരമാവധി ഒരു ലക്ഷം റിയാല്‍ വരെ ഉയരുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്ന പ്രവാസികളെ അവരുടെ രാജ്യത്തേക്ക് നാടുകടത്തുകയും നിയമം അനുശാസിക്കുന്ന കാലയളവിലേക്ക് അവര്‍ക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
