ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പുതിയ വെളിപ്പെടുത്ത ലുമായി ദൃക്സാക്ഷി. കാണാതായ അർജുന്റെ ട്രക്ക് ഗംഗാവലി നദിയിലേക്ക് ഒഴുകി പ്പോയത് കണ്ടില്ല. പക്ഷേ ഒരു ടാങ്കർ ലോറി വലിയ ശബ്ദത്തോടെ ഒലിച്ച് പോകു ന്നത് കണ്ടു. അങ്കോളയിലെ പഞ്ചർ കടയിൽ തന്റെ വാഹനത്തിന്റെ ടയർ നന്നാകു ന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. നോക്കിയപ്പോഴാണ് മണ്ണിടിച്ചിലിൽ ടാങ്കർ ഒലിച്ച് പോകുന്നത് കണ്ടത്. അർജുന്റെ വാഹനം ഒഴുകി പോകാൻ സാധ്യതയില്ലെന്നും സംഭവത്തിന് ദൃക്സാക്ഷിയായ അഭിലാഷ് ചന്ദ്രൻ പറഞ്ഞു. റിപ്പോർട്ടർ ടി.വിയോടാണ് ദൃക്സാക്ഷിയുടെ പ്രതികരണം.

റോഡിന്റെ എതിർ വശത്താണ് അർജുന്റെ ട്രക്ക് നിർത്തിയിട്ടിരുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ ഉള്ളത് കൊണ്ട് തന്നെ അതിന് സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. അർജുന്റെ വാഹനം നിർത്തിയിട്ടിരിക്കുന്ന തൊട്ടടുത്ത് മറ്റൊരു ടാങ്കർ നിർ ത്തിയിട്ടിരുന്നു. ആദ്യ മണ്ണിടിച്ചിലിന് പിന്നാലെ അവിടെ നിന്നും ആ ടാങ്കർ സുഹൃ ത്തായ ഒരു ഡ്രൈവർ മാറ്റിയിട്ടു. ആ സമയം അർജുന്റെ വാഹനം അവിടെയുണ്ടായി രുന്നില്ല. അത് കൊണ്ട് തന്നെ വാഹനം മണ്ണിനടിയിൽ പോകാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.
അപ്രതീക്ഷിതമായ വലിയ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ ഗംഗാവാലി പുഴയി ലെ കൂറ്റൻ മൺകൂനയിൽ ലോറി ഉണ്ടാകാമെന്നാണ് സൈന്യത്തിന്റെ നിഗമനം. തിരച്ചിൽ പുഴയിലേക്ക് നാളെ വ്യാപിപ്പിച്ചേക്കും. ഇതിനിടെയാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാ കുന്ന തരം സംവിധാനങ്ങളാകും ഷിരൂരിലേക്ക് നാളെ കൊണ്ടുവരുന്നത്. കുഴിബോം ബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ അടക്കമാണ് നാളെ എത്തിക്കുന്നത്. പൂണെയിൽ നിന്നും ചെന്നൈയിൽ നിന്നുമായി കൂടുതൽ റഡാറുകൾ അടക്കം കൊണ്ടുവരും
നേരത്തെ റോഡിലേക്കു വീണ 98 ശതമാനം മണ്ണും നീക്കിയെന്ന് കർണാടക റവന്യൂ മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയു മില്ല. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്തും ലോറിയില്ലെന്നും സർക്കാർ സ്ഥിരീകരിച്ചു. അതിനാൽ കരയിൽ ഇനി തിരച്ചിൽ നടത്തിയിട്ട് ഫലമുണ്ടാകില്ലെന്ന നിലപാടിലാണ് സർക്കാർ പ്രതിനിധികൾ.
ശേഷിക്കുന്ന മണ്ണു നീക്കിയാൽ കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ജാഗ്രതയോടെയാണ് തിരച്ചിൽ നടക്കുന്നത്. റോഡിലെ ഒരു ഭാഗത്ത് മാത്രമാണ് ഇനി തിരച്ചിൽ നടത്താനുള്ളത്. പുഴയിലേക്ക് ലോറി പോയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തി ലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന രഞ്ജിത്ത് ഇസ്രയേൽ. അപകട ശേഷവും അർജുൻ്റെ മൊബൈൽ ഫോൺ ബെല്ലടിച്ചിരുന്നു. പുഴയിലായിരുന്നുവെങ്കിൽ ഇത് നടക്കില്ലെന്നും മണ്ണിനടിയിൽ തന്നെ ലോറി ഉണ്ടെന്നും ഇവർ പറയുന്നു. സൈന്യ ത്തിൻ്റെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്.
അതേസമയം രാത്രി തിരച്ചിൽ നടക്കില്ല. മോശം കാലാവസ്ഥയും അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം. ഇതിനിടെ രണ്ട് കർണാടക സ്വദേശികളെയും മണ്ണി ടിച്ചിലിൽ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കളടക്കം ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തി രക്ഷാപ്രവർത്തനത്തിലെ മന്ദഗതി ചോദ്യം ചെയ്തിരുന്നു.
