Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിന് ആമയും തേങ്ങയും മാത്രം’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്


ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിന് ആമയും തേങ്ങയും മാത്രമെന്ന് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കണ്ണില്‍പ്പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

ബജറ്റ് നിരാശാജനകമാണ്. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. കണ്ണില്‍ പൊടിയിടാന്‍ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ഇ ശ്രീധരനെ ഉപയോഗിച്ച് ബിജെപി കേരളത്തെ കബളിപ്പിക്കു കയാണ് ചെയ്തത്. കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയില്ലാത്ത ബജറ്റ് ആണിത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങളോട് ഒരു അനുഭാവപൂര്‍ണമായ പരിഗണനയും നല്‍കാത്ത ബജറ്റാണിത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും എന്തെങ്കിലു മൊക്കെ തരുമെന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചത്. ഏറ്റവും കൂടുതല്‍ അതിവേഗ പാതയ്ക്ക് യോഗ്യതയുള്ള കേരളത്തെ പൂര്‍ണമായും വിട്ടുകളഞ്ഞു.

ഇനി ആമയില്‍ മാത്രമാണ് പ്രതീക്ഷ. കേരളം ആമയെപ്പോലെയാകണമെന്നാണ് ബിജെപി ആഗ്രഹി ക്കുന്നത്. കേരളത്തെ ഞെരിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ബജറ്റില്‍ ഒന്നുമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി.


Read Previous

ഇന്ത്യൻ എംബസി നയതന്ത്ര, പ്രവാസി പ്രതിനിധികൾക്ക് സ്വീകരണമൊരുക്കി

Read Next

കാത്തിരിപ്പിനൊടുവിൽ പറന്നിറങ്ങി സൗദി എയർലൈൻ :സ്വീകരണമൊരുക്കി ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »