റിയാദ്: മുന്‍ മുഖ്യ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം ‘ ഓര്‍മയില്‍ ഒ സി ‘ എന്ന പേരില്‍ ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആചരിക്കുന്നു. അനുസ്മരണ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവും 2023 ഭാരത് യാത്രി ഭാരത് രത്നാ മദര്‍ തെരേസ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ജേതാവുമായ അഡ്വ: അനില്‍ ബോസ് അനുസ്മരണ പ്രഭാഷണം നടത്തും

ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 7 : 30 ന് റിയാദിലെ ബത്ഹ ഡി പാലസ് ഓഡിറ്റോ റിയത്തില്‍ ആണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അനുസ്മരണ പരിപാടിയിൽ സംബന്ധിക്കുന്നതിനായി നാട്ടിൽ നിന്നും ഹൃസ്വ സന്ദർ ശനാർത്ഥം റിയാദിൽ എത്തിയ കെപിസിസി വക്താവ് അഡ്വ: അനിൽ ബോസിന് റിയാദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ചേർന്ന് ഊഷ്മള സ്വീകരണം നൽകി.
ചടങ്ങിൽ ഭാരവാഹികളായ റഹിമാൻ മുനമ്പത്ത്, മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, യഹിയ കൊടുങ്ങല്ലൂർ, ഷാനവാസ് മുനമ്പത്ത്, ശരത് സ്വാമിനാധൻ, തൽഹത്ത് തൃശൂർ, മൊയ്‌ദീൻ മണ്ണാർക്കാട് എന്നിവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.
‘