Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിരുദ പഠന വിദ്യാര്‍ഥികള്‍ക്ക് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്


റിയാദ്: ബിരുദ പഠന വിദ്യാര്‍ഥികള്‍ക്ക് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്ന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി. നിര്‍ധന കുടും ബത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠന സഹായം. ആലപ്പുഴ ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളില്‍ നിന്നു ഒരു വിദ്യാര്‍ഥിയെ വീതം തെരഞ്ഞെടുത്തു വര്‍ഷം 5,000 രൂപ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. അടുത്ത അധ്യായന വര്‍ഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.

സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ജൂലൈ 15 വരെ സ്വീകരിക്കും. ബയോഡാറ്റ, അവസാ നം എഴുതിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി പ്രസിഡന്റിന്റെ കത്ത് എന്നിവ സഹിതം oiccalappuzhaksa@gmail.com (ഒഐസിസി ആലപ്പുഴകെഎസ്അ അറ്റ് ജിമെയില്‍ ഡോട് കോം) എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പി ക്കണം. അര്‍ഹരായവരെ നാട്ടിലുളള ഒഐസിസി മുന്‍പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സമിതി തെരഞ്ഞെടുക്കും.

മലസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ മൃദുല വിനീഷ്, ബിജു വെണ്മണി, , സൈഫ് കായംകുളം, അനീഷ് ഖാന്‍, മുജീബ് കായംകുളം, നസറുദ്ദീന്‍ വി ജെ,അനീസ് കാർത്തികപ്പള്ളി, ആഘോഷ ശശി, ഷിബു ഉസ്മാന്‍, മുഹമ്മദ് സലിം കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോമോന്‍ ഓണംമ്പള്ളില്‍ സ്വാഗതവും ഹാഷിം ചീയംവേലി നന്ദിയും പറഞ്ഞു.


Read Previous

കുവൈത്ത് തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം, 1.20 കോടി രൂപ കൈമാറി യൂസഫലി

Read Next

നിങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമില്ല’: കുക്കി വിചാരണ തടവുകാരന് ചികിത്സ നിക്ഷേധിച്ച മണിപ്പൂര്‍ സര്‍ക്കാരിനെതിരെ ‘വടിയെടുത്ത്’ സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »