ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് :ഉമ്മൻ ചാണ്ടിയുടെ ആക്സ്മികമായ നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതു വെയും കേരളജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.

ലളിതമായ ജീവിതവും സ്നേഹമാസ്രുണമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. ഇരുപത്തിനാലു മണിക്കൂറും ജനസേവനത്തിനായി നീക്കി വച്ച ഉമ്മൻ ചാണ്ടി സമാനതകൾ ഇല്ലാത്ത മാതൃകയാണ്.
ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യം ഇല്ലാതെ പെരുമാറി. പുതിയ വികസന മാതൃകകൾ സൃഷ്ടിച്ച് വികസന ത്തിന് ആക്കം കൂട്ടി. കേരളസമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭാവം ഇനിയുള്ള കാലം മലയാളിക്ക് വലിയ വെല്ലുവിളി ആകും എന്നുറപ്പ്. സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു’
കേരള രാഷ്ട്രീയത്തിലെ അതികായൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണ ത്തിൽ റിയാദ് മലയാളി സമൂഹം അനുശോചിക്കുന്നു 20/07/2023 (വ്യാഴം) വൈകീട്ട് 8.00 മണിക്ക് മലാസിലെ പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുശോചന യോഗത്തിൽ എല്ലാവരുടെയും സാന്നിധ്യം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നതായി ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അറിയിച്ചു
