ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 5ന് പോളിങ് നടക്കും. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എ യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കഴിഞ്ഞ 53 വര്‍ഷം പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിക്ക് ആര് പിന്‍ഗാമിയാകുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബ ത്തില്‍ നിന്നാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന സൂചനകള്‍ തുടക്കം മുതല്‍ പുറത്തുവന്നിരുന്നു. മകന്‍ ചാണ്ടി ഉമ്മന്‍ മത്സരരംഗത്തിറങ്ങണമെന്ന തരത്തില്‍ ചില നേതാക്കളും പ്രതികരണം നടത്തിയിരുന്നു. അതേസമയം സഹതാപ തരംഗത്തെ സംഘടനാ സംവിധാനത്തെ മുഴുവനിറക്കി നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനം. നേരത്തെ തന്നെ പാര്‍ട്ടി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആംരംഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെ ഇത്തവണയും കളത്തിലിറങ്ങുമെന്നാണ് സൂചന.
പുതുപ്പള്ളി ഉള്‍പ്പെടെ ഏഴ് നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുക ളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍, ബംഗാളിലെ ധുപ്ഗുരി,ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍,ജാര്‍ഖണ്ഡിലെ ധുമ്രി, യുപിയിലെ ഘോസി എന്നിവിടങ്ങളിലും സെപ്റ്റംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഓഗസ്റ്റ് 17 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 18ന് സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.
