
ഹമാസ് നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ, പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘നമ്മളിപ്പോള്‍ യുദ്ധത്തിലാണ്, നമ്മള്‍ ജയിക്കും’. അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ ഇല്ലാത്ത തരത്തില്‍ ഹമാസ് പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേലില്‍ നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ, ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡിഫിന്റെ സന്ദേശവും പുറത്തുവന്നു. ‘ ദൈവത്തിന്റെ സഹായ ത്താല്‍ ഇതെല്ലാം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഉത്തരവാദിത്തമില്ലാത്ത അശ്രദ്ധയുടെ കാലം കഴിഞ്ഞുവെന്ന് ശത്രു മനസ്സിലാക്കുന്നു. ഞങ്ങള്‍ ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്‌റ്റോം പ്രഖ്യാപിക്കുന്നു. ആദ്യ ആക്രമണത്തിന്റെ 20 മിനിറ്റിനുള്ളില്‍ 5,000 മിസൈലുകളും ഷെല്ലുകളും പ്രയോഗിച്ചു’- മുഹമ്മദ് ഡിഫ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.