Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓപ്പറേഷൻ സിന്ദൂർ ‘ഒരു രാജ്യം ഒരു ഭർത്താവ്’ പദ്ധതിയോ?’ ബിജെപിയെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി


ചണ്ഡീഗഡ് : ഓപ്പറേഷൻ സിന്ദൂറിനെ ബിജെപി വോട്ട് ബാങ്ക് ആക്കുന്നു എന്ന രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ലുധിയാനിലെ ഉപതെരഞ്ഞെടുപ്പുമായി മാധ്യമങ്ങളോട് പ്രതികരിക്ക വെയാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. എല്ലാ വീട്ടിലും കയറി ഇറങ്ങി ഓപ്പറേഷൻ സിന്ദൂറിന്‍റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചോദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഓപ്പറേഷൻ സിന്ദൂറിനെ തമാശരൂപേണയാണ് ബിജെപി കാണുന്നത്, മാധ്യമങ്ങളെ ഇക്കാര്യം നിങ്ങള്‍ കാണുന്നില്ലേ .’ഒരു രാജ്യം, ഒരു ഭര്‍ത്താവ്’ എന്ന രീതിയിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഓപ്പറേഷൻ സിന്ദൂറിനെ മാറ്റിയത്” പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഭഗവത് മാന്നെതിരെ ബിജെപി രംഗത്തെത്തി. പഞ്ചാബ് മുഖ്യമന്ത്രി എല്ലാ അതിരുകളും കടന്നുവെന്നും ഇന്ത്യൻ സൈന്യത്തെ അപമാനിച്ചെന്നും ബിജെപി നേതാവ് ഫത്തേജങ് സിങ് ബജ്‌വ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂര്‍ പറയാൻ കാരണം തീവ്രവാദികള്‍ മതം നോക്കി ഹിന്ദുക്കളെ കൊലപ്പെടു ത്തിയത് കൊണ്ടാണെന്നും ബിജെപി നേതാവ് പറഞ്ഞു.

ഇന്ന് പ്രധാനമന്ത്രി മോദിക്കെതിരെ നിങ്ങൾ ഉപയോഗിച്ച വാക്കുകൾക്ക് രാജ്യം നിങ്ങളോട് ക്ഷമിക്കില്ല എന്നും ബിജെപി നേതാവ് പറഞ്ഞു. ഹരിയാന മന്ത്രി അനിൽ വിജും മുഖ്യമന്ത്രി ഭഗവന്ത് മാനെ വിമർ ശിച്ചു. ഇത്തരം വിഷയങ്ങൾ ഗൗരവമായി എടുക്കണമെന്ന് അനില്‍ വിജു പറഞ്ഞു. ജൂണ്‍ 19 നാണ് ലുധി യാനിലെ വോട്ടെടുപ്പ്. 23 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.


Read Previous

ഇനി പോളിങ് അപ്ഡേറ്റുകള്‍ വേഗത്തിലറിയാം; പുതിയ മാറ്റങ്ങളുമായി ഇലക്ഷൻ കമ്മിഷൻ്റെ വിടിആർ ആപ്പ്

Read Next

പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം; ഇത് ഇന്ത്യയുടെ ലോകാത്‌ഭുതം; ഏത് കൊടുങ്കാറ്റിനെയും നേരിടും, ചെനാബ് റെയിലില്‍ ഇനി തീവണ്ടികള്‍ ചീറിപ്പായും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »