നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം’; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; കൊച്ചി സ്വദേശി പിടിയില്‍


കൊച്ചി: പ്രമുഖ നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗള്‍ഫിലുള്ള മലയാളി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് കണ്ടെത്തി. ഈ ഗ്രൂപ്പുകളില്‍ നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചത്. ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി.തുടര്‍ന്നാണ് എളമക്കര സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സമാനമായ കേസില്‍ മറ്റൊരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി യില്‍ ഹാജരാക്കി


Read Previous

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും ‘മല്ലുഹിന്ദു’ ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Read Next

വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി; ഇനി എല്ലാം കാതോട് കാതോരം; വിധിയെഴുത്ത് മറ്റന്നാള്‍; ആഘോഷമാക്കി കൊട്ടിക്കലാശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »