ജിദ്ദ: ഇന്ത്യയിൽ ഫാസിസത്തിനെതിരായ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നൽകുന്നതാണെന്നും, കർണാടക തെരഞ്ഞടുപ്പ് ഫലം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ ജനാധിപത്യ രാഷ്ട്രീയ പ്ലാറ്റ്‌ഫോം രൂപീകരിക്കപ്പെടണം.
ഇന്ത്യയിൽ വംശീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മുസ് ലിംകൾ, ദളിതർ, ആദിവാസികൾ, ക്രൈസ്തവർ, ദളിത് ക്രൈസ്തവർ, പിന്നോക്ക ഹിന്ദുക്കൾ, സ്ത്രീകൾ, തീരദേശ ജനത, ഭൂരഹിതർ, കർഷകർ, തൊഴി ലാളികൾ തുടങ്ങി നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂ ഹിക പദവിയും അവകാശവും അധികാര പങ്കാളിത്തവും സത്യസ ന്ധമായി ഉയർത്തുന്ന വിശാലമായ രാഷ്ട്രീയ മുന്നേറ്റം രൂപപ്പെടണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരമ്പരാഗത പാർട്ടികൾ ഇത്തരം ജനതകളോട് വഞ്ചനാപരമായ നില പാടാണ് സ്വീകരിക്കുന്നത്. ഈ അവസ്ഥ മാറണം. ഹിന്ദുത്വ ഫാസിസം, കോർപറേറ്റ് ആധിപത്യം, വംശീയ മേധാവിത്തം, സവർണ മേൽക്കോയ്മ, ഭരണകൂട ഭീകരത, ജനവിരുദ്ധ ഭരണ സമീപനം എന്നിവയ്‌ക്കെതിരായ നവ ജനാധിപത്യത്തിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയ ചേരി രൂപപ്പെടു ത്തിയാൽ മാത്രമേ ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടി യെടുക്കാൻ കഴിയൂ. ഇതിനാവശ്യമായ കർമ പദ്ധതിക്ക് വെൽഫെയർ പാർട്ടി രൂപം നൽകിയിട്ടുണ്ട് -റസാഖ് പാലേരി പറഞ്ഞു.
പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആശയപരമായും പ്രായോഗിക മായും ദുർബലപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തെയാണ് സംഘ്പരി വാർ പ്രയോജനപ്പെടുത്തുന്നത്. ഹിന്ദുത്വ ഫാസിസത്തെ പരാജയപ്പെടു ത്താൻ കഴിയുന്ന കൃത്യമായ ഒരു പദ്ധതിയും പരമ്പരാഗത രാഷ്ട്രീയ കക്ഷികൾ മുന്നോട്ടു വെക്കുന്നില്ല. തെരഞ്ഞെടുപ്പ് ധാരണക്ക് പോലും കഴിയാത്ത വിധം ആശയക്കുഴപ്പങ്ങളിലാണ് അവർ ചെന്നു പെട്ടിരി ക്കുന്നത്. സംഘ്പരിവാർ ശത്രുക്കളായി പ്രഖ്യാപിച്ച സമൂഹങ്ങളുടെ അവകാശങ്ങൾക്കൊപ്പം പരസ്യമായി നിലയുറപ്പിക്കാൻ പോലും അവർ
സന്നദ്ധരല്ല.
വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ പങ്കാളിത്തം കൂടി അംഗീകരിക്ക പ്പെടുന്ന രാഷ്ട്രീയത്തിനേ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. കർണാടക തെരഞ്ഞെടുപ്പ് റിസൾട്ട് നമ്മോട് പറയുന്നത് അതാണ്. ഇസ് ലാമോഫോബിയ സൃഷ്ടിച്ചാണ് സംഘ്പരിവാർ അതിന്റെ സ്വാധീനം വർധിപ്പിക്കുന്നത്. സംഘ്പരിവാർ മാത്രമല്ല ഇസ് ലാമോഫോബിയ ഉപയോഗിക്കുന്നത്. ഇതര കക്ഷികളും തരാതരം പോലെ അത് പ്രയോജനപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ ഇടതുപക്ഷം അതിന്റെ മുഖ്യ ഗുണഭോക്താക്കളാണ്. ഇസ് ലാമോഫോബിയ മുൻനിർത്തി നടത്തുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കണം. കോർപറേറ്റുകളുടെ സാമ്പത്തിക താൽപര്യമാണ് ഭരണകൂടങ്ങൾ
നടപ്പാക്കുന്നത്.
അദാനിയെ പോലുള്ള മുതലാളിമാർ പൊതുസമ്പത്ത് കൊള്ളയടിച്ചു തടിച്ചു കൊഴുത്തവരാണ്. ചങ്ങാത്ത മുതലാളിത്തത്തിലൂടെ നേടി യെടുത്ത കൃത്രിമ സമ്പന്നതയാണ് ഇത്തരം മുതലാളിമാർക്കുള്ളത് എന്ന് തെളിഞ്ഞിരിക്കുന്നു. തീരദേശ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അവരുടെ പ്രക്ഷോഭങ്ങളെ തീവ്രവാദ മുദ്ര ചാർത്തി ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്നു.
സ്ത്രീകളുടെ സാമൂഹിക പദവി, സുരക്ഷ, ഭരണ അധികാര പങ്കാളിത്തം എന്നിവയിൽ നീതിപൂർവ സമീപനം ഉണ്ടായിട്ടില്ല. വനിതാ സംവര ണത്തിൽ ഇതുവരെയും തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. തൊഴി ലില്ലായ്മ വർധിക്കുകയാണ്. തൊഴിലാളികളുടെ സുരക്ഷ ഇല്ലാതായി കഴിഞ്ഞു. തൊഴിൽ നിയമങ്ങൾ ദുർബലമായി കൊണ്ടിരിക്കുന്നു. തൊഴിൽ സമരങ്ങൾ പോലും അനുവദിക്കാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്.
രണ്ടാം പിണറായി സർക്കാർ ജനവിരുദ്ധ സർക്കാറായി മാറിയിരിക്കുക യാണ്. സാമൂഹ്യനീതി പുലരുന്ന സാമൂഹം കെട്ടിപ്പടുക്കാൻ വേണ്ടി യാണ് വെൽ ഫെയർ പാർട്ടി നിലകൊള്ളുന്നത്. ആ കടമ കൂടുതൽ കരുത്തോടെ നിർവഹിക്കാൻ കഴിയുന്ന നിർണായക രാഷ്ട്രീയ ശക്തിയായി വെൽഫെയർ പാർട്ടിയെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്.
അതിന് മുഴുവൻ മലയാളി സമൂഹത്തിന്റെയും പൂർണ പിന്തുണ അഭ്യർഥിക്കുന്നു. പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, വെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട്, ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.