പ്രഭാഷണ കല പരിശീലനം; മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് ശില്പശാല.


റിയാദ്: ആശയവിനിമയ മികവും പ്രഭാഷണ കലയും പരിശീലിയ്ക്കാന്‍ ശില്പശാല സംഘടിപ്പിക്കുന്നു. റിയാദ് മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് നവംബര്‍ 15ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://forms.gle/k8a8RYoHrKTkJTsQA ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.

ആശയവിനിമയത്തിലുണ്ടാകുന്ന മികവും പ്രസംഗകലയും വ്യക്തികളിലെ നേതൃത്വ മികവിനും ആത്മവിശ്വാസത്തിനും കരുത്താകും. രാവിലെ 9ന് രജിസ്‌ട്രേഷനും പ്രഭാതഭക്ഷണവും. 10ന് ക്ലാസുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 11:30 മുതല്‍ 1:30 വരെ പ്രാര്‍ത്ഥനയ്ക്കും ഉച്ചഭക്ഷണത്തിനും ഇടവേള. വൈകുന്നേരം 5:30 വരെ ക്ലാസുകള്‍ തുടരുമെന്നും സംഘാടകര്‍ അറിയിച്ചു..


Read Previous

വിദ്യാര്‍ഥികളുടെ സാങ്കേതിക മികവ് മാറ്റുരക്കുന്ന ദേശീയ സാങ്കേതിക മേള റിയാദ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിൽ, നവംബർ 16ന്.

Read Next

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ‘സ്റ്റെപ് അപ്പ് ‘ ലീഡേഴ്സ് ക്യാമ്പ്’ ചരിത്രമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »