മലയാളി എൻജിനീയേഴ്സ് കൂട്ടായ്മ ആയ കേരള എഞ്ചിനീയേഴ്സ് ഫോറം- റിയാദ്, 03-03-2023 ന് പ്രൊഫഷണൽ ഓറിയന്റഷൻ ക്ലാസ്സുകൾ സംഘടിപ്പിച്ചു. റിയാദ് മലാസിൽ വെച്ച് നടന്ന പരിപാടിയിൽ കെഇഎഫ് റിയാദ് പ്രസിഡൻറ് Engr. ഹസീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

PMP& LEED സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ,തൊഴിൽ മേഖലയിൽ അവയുടെ പ്രാധാന്യങ്ങൾ, എങ്ങനെ ഒരു അംഗീകൃത പ്രൊഫെഷണൽ ആവാം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ Engr.നസീർ Engr. സുഹാസ് എന്നിവർ ക്ലാസുകൾ നൽകി. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ KEF വൈസ് പ്രസിഡന്റ് Engr. ആഷിക് പാണ്ടികശാല നന്ദി രേഖപ്പെടുത്തി.