ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തു ന്നതിന്റെ ഭാഗമായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി നടത്തിയ റെയിഡുകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 22,000-ത്തിലേറെ പേര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 മുതല്‍ മാര്‍ച്ച് നാലു വരെയുള്ള ഏഴ് ദിവസങ്ങള്‍ക്കിടയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് 22,021 പേര്‍ പിടിയിലായത്.
അറസ്റ്റിലായവരില്‍ 14,508 പേര്‍ ഇഖാമ നിയമലംഘനങ്ങളുടെ പേരിലാണ് പിടിക്കപ്പെട്ടത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,511 പേര്‍ പിടിയിലായി. 3,002 പേര്‍ തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കാണ് അറസ്റ്റിലായത്. രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നതിനിടെ 998 പേര്‍ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇങ്ങനെ പിടിക്കപ്പെട്ടവരില്‍ 60 ശതമാനം എത്യോപ്യക്കാരും 39 ശതമാനം യെമനികളും ബാക്കി ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 41 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും 11 പേരെ കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ നിയമലംഘകരെ നാടുകടത്തുന്നതിന് തര്‍ഹീലുകളിലേക്ക് (നാടുകട ത്തല്‍ കേന്ദ്രം) മാറ്റും. യാത്രാരേഖകള്‍ ലഭ്യമാവുന്ന മുറയ്ക്ക് ഇവരെ മാതൃരാജ്യങ്ങളി ലേക്ക് തിരിച്ചയക്കും. ഇവര്‍ക്ക് തൊഴില്‍ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശി ക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് അവ ലഭ്യമാക്കുന്നതിന് സൗദിയിലെ അതാത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഫയലുകള്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.